ചെന്നൈ: ദളപതി വിജയുടെ പുതിയ ചിത്രം 'ജന നായകൻ' റിലീസിനൊരുങ്ങുന്നു. അടുത്ത വർഷം പൊങ്കൽ റിലീസായി ജനുവരി 9 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ എച്ച് വിനോദ് വ്യക്തമാക്കി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അദ്ദേഹം പങ്കുവെച്ചു.
വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണമായി പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ സിനിമയായിരിക്കും 'ജന നായകൻ' എന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്.
പൊങ്കൽ റിലീസായെത്തുന്ന ചിത്രം ബോക്സോഫീസ് കീഴടക്കുമെന്നാണ് വിലയിരുത്തൽ.
ഈ വർഷം ആദ്യം തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ഒരു ഡെനിം ഷർട്ടും ഒരു കറുത്ത ജീൻസും ധരിച്ച്, ഒരു കാറിന് മുകളിൽ നിന്ന് ജനക്കൂട്ടത്തോടൊപ്പം ഒരു സെൽഫി എടുക്കുന്ന പോസ്റ്റർ ആയിരുന്നു പുറത്തിറങ്ങിയത്.
/sathyam/media/media_files/2025/03/25/OIWFMpYT5srCTgOdzFlA.png)
'ജന നായകൻ' എന്ന പേരിന്റെ അർത്ഥം ജനങ്ങളുടെ നേതാവ് എന്നാണ്, നിലവിൽ രാഷ്ട്രീയത്തിൽ അരക്കെട്ടുറപ്പിക്കാനെത്തിയ വിജയ്ക്ക് ഈ ചിത്രം അത്രത്തോളം പ്രാധാന്യമുള്ളതായിരിക്കും.
കെവിഎൻ പ്രൊഡക്ഷൻസിന്റെ പിന്തുണയോടെ ഒരുങ്ങുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.