New Update
/sathyam/media/media_files/2025/08/02/images1582-2025-08-02-22-06-58.jpg)
ചെന്നൈ: തമിഴ് നടനും ടെലിവിഷൻ താരവുമായ മ​ദൻ ബോബ് (കൃഷ്ണ മൂർത്തി-71) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
Advertisment
ആരോ​ഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ഇന്ന് വൈകീട്ടോടെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. നൂറിലധികം സിനിമകളിൽ ഹാസ്യ, സ്വഭാവ നടനായി അഭിനയിച്ചിട്ടുണ്ട്.
സം​ഗീത വേദികളിലൂടെയാണ് അദ്ദേഹം കലാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ ഷോകളിൽ അവതാരകനും വിധി കർത്താവുമായും തിളങ്ങി. പിന്നാലെയാണ് സിനിമയിലേക്കെത്തിയത്.
തെനാലി, ഫ്രണ്ട്സ്, റെഡ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ഭ്രമരം സിനിമയിലാണ് മദൻ ബോബ് പ്രത്യക്ഷപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us