ഇരുണ്ട ചർമ്മം വേണം, പാചകം ചെയ്യാനറിയിയണം, ഭാവി ഭർത്താവിനെ കുറിച്ച് സായി പല്ലവി

author-image
മൂവി ഡസ്ക്
New Update
sai pallavi

ഭാവിയിലെ തന്റെ ഭർത്താവിന് വേണ്ട ഗുണങ്ങളെ പറ്റി നടി പറഞ്ഞ് നടി സായി പല്ലവി. എനിക്ക് ഇരുണ്ട ചർമ്മമുള്ള പുരുഷന്മാരെയാണ് ഇഷ്ടം. സെൻസിറ്റീവ് സ്വഭാവം ഉള്ളവരെയാണ് തനിക്കേറ്റവും ഇഷ്ടം. പിന്നെ എനിക്ക് പാചകം ചെയ്യാനറിയില്ല, അതുകൊണ്ട് പാചകം ചെയ്യാനറിയുന്ന ഒരു ആൺകുട്ടിയെ കിട്ടിയാൽ വളരെ സന്തോഷമുണ്ടാവും

Advertisment

ആൺകുട്ടികൾ എങ്ങനെ ആയിരിക്കണമെന്ന് പ്രത്യേകിച്ചൊരു നിയമവുമില്ല. എന്നാൽ ഹൃദയത്തിൽ വളരെ മൃദുലമായ ആൺകുട്ടികളെ ഞാൻ സ്നേഹിക്കുന്നു. അവർ അവരുടെ ഹൃദയത്തിൽ നിന്ന് എന്തെങ്കിലും പറഞ്ഞാൽ, അത് കേൾക്കാനും എനിക്ക് ഇഷ്ടമാണ്. സെൻസിറ്റീവ് വിഷയങ്ങളിൽ ആൺകുട്ടികൾ കരയുന്നവരാണെങ്കിൽ അത്തരക്കാരെയാണ് എനിക്ക് ഇഷ്ടം. തന്നെ പ്രൊപ്പോസ് ചെയ്യാനായി ചുവന്ന റോസപ്പൂക്കളുടെയോ സ്വർണ മോതിരങ്ങളുടെയോ ആവശ്യമില്ല. നല്ലൊരു ഹൃദയം മതിയെന്നും നടി വ്യക്തമാക്കി.

പെൺകുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ പെരുമാറുന്ന ആൺകുട്ടികളുടെ മനോഭാവവും എനിക്കേറ്റവും സന്തോഷം നൽകുന്ന സ്വഭാവമാണെന്നും നടി കൂട്ടിച്ചേർത്തിരുന്നു.

Advertisment