/sathyam/media/media_files/D4sXUVuSSVqRTjZ23sRL.jpg)
സൂര്യയുടെ കുടുംബത്തെക്കുറിച്ച് സംസാരിച്ച് ജ്യോതിക. ഞാനും സൂര്യയുടെ സഹോദരി ബൃന്ദയും വളരെ ക്ലോസ് ആണ്. വീട്ടിൽ ഗേൾസ് ഒരു ടീമും ബോയ്സ് മറ്റൊരു ടീമുമാണ്. ഞാനും ബൃന്ദയും കാർത്തിയുടെ ഭാര്യ രഞ്ജിനിയും ഒരു ടീമാണ്. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കും. പക്ഷെ സൂര്യ ബാലൻസ് ചെയ്യും. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടാകുന്ന സമയം നല്ലതാണ്. എല്ലാവരും തിരക്കിലാണ്. പക്ഷെ വീട്ടിൽ ഒരു നിയമമുണ്ട്.
ലഞ്ചും ഡിന്നറും എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. ആ സമയത്ത് മുഴുവൻ കുടുംബവും ടേബിളിൽ ഇരുന്ന് കഴിക്കും. ആ വീട്ടിൽ നിന്നും ഞാനൊരുപാട് പഠിച്ചു. ഇന്ന് താൻ തെരഞ്ഞെടുക്കുന്ന സിനിമകളിൽ അതിന്റെ വലിയ സ്വാധീനമുണ്ടെന്നും ജ്യോതിക വ്യക്തമാക്കി. ജനിച്ച് വളർന്ന മുംബൈയാണോ വിവാഹിതയായി ജീവിച്ച ചെന്നെെയോടാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് ജ്യോതിക മറുപടി നൽകി. മുംബൈ എന്റെ അമ്മയാണ്.
ഞാൻ ജനിച്ച ദേശം. ചെന്നെെ ഒരു അച്ഛനെ പോലെയാണ്. എനിക്കൊരു കരിയറും സംരക്ഷണവുമെല്ലാം തന്നത് ചെന്നെെയാണെന്നും ജ്യോതിക ചൂണ്ടിക്കാട്ടി. കൗമാരപ്രായത്തിലാണ് ചെന്നെെയിലേക്ക് വരുന്നത്. ഈ നഗരം എനിക്കൊരുപാട് കാര്യങ്ങൾ തന്നു. കരിയർ, സെൻസിബിലിറ്റി, കുടുംബം, പാരമ്പര്യ മൂല്യങ്ങൾ തുടങ്ങിയവയെല്ലാം തന്നു.