ജ്യോതിക ഒരു ചിത്രത്തിന് വാങ്ങുന്നത് 5 കോടി,  ജ്യോതികയുടെ മൊത്തം ആസ്തി 330 കോടി രൂപയിലധികം, റിപ്പോർട്ടുകൾ പറയുന്നതിങ്ങനെ

author-image
മൂവി ഡസ്ക്
New Update
jyothika mammootty.jpg


അഭിനയത്തിൽ തന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചിരിക്കുകയാണ് നടി ജ്യോതിക. തിരിച്ചുവരവിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന കഥകളും സിനിമകളുമാണ് ജ്യോതിക തിരഞ്ഞെടുക്കുന്നത്. ഏറ്റവും ഒടുവിൽ മമ്മൂട്ടി നായകനായ കാതലാണ് ജ്യോതിക അഭിനയിച്ചത്. ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി മാറിയിരിക്കുകയാണ് കാതൽ. പ്രകടനം കൊണ്ട് ജ്യോതികയും കയ്യടി വാങ്ങി കൂട്ടുന്നുണ്ട്. അതിനിടെ ജ്യോതികയുടെ ആസ്തി സംബന്ധിച്ച ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Advertisment

സിനിമാ തിരഞ്ഞെടുപ്പിൽ കർശന നിബന്ധനകൾ പാലിക്കുന്ന ജ്യോതിക ഒരു ചിത്രത്തിന് 5 കോടി വരെയാണ് നിലവിൽ വാങ്ങുന്ന പ്രതിഫലം. കൂടാതെ സൂര്യയ്‌ക്കൊപ്പം 2ഡി എന്ന പ്രൊഡക്ഷൻ കമ്പനിയും ജ്യോതിക നടത്തുന്നുണ്ട്. ജയ് ഭീം അടക്കം ഒരുപിടി ഹിറ്റുകൾ ഇരുവരും നിർമ്മിച്ചു കഴിഞ്ഞു. അതിനാൽ തന്നെ നിർമാതാവ് എന്ന നിലയിലും ജ്യോതികൾ കോടികൾ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചെന്നൈയിൽ 2,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ബംഗ്ലാവ് ഉള്ള ജ്യോതിക അടുത്തിടെ മുംബൈയിൽ 70 കോടിയുടെ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. മക്കളോടൊപ്പം നിലവിൽ മുംബൈയിൽ ആണ് സൂര്യയും ജ്യോതികയും താമസം. ഇതിനൊക്കെ പുറമെ ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിച്ചും കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്നുണ്ട് ജ്യോതിക. വാഹനങ്ങളായി ബിഎംഡബ്ല്യു, റേഞ്ച് റോവർ, ഔഡി തുടങ്ങിയ ആഡംബര കാറുകളും ജ്യോതികയ്ക്ക് ഉണ്ടെന്ന് പറയപ്പെടുന്നു.

അങ്ങനെ ആകെ മൊത്തം ജ്യോതികയുടെ ആസ്തി 330 കോടി രൂപയിലധികം വരും എന്നാണ് റിപ്പോർട്ടുകൾ. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ആസ്തിയുടെ ഇരട്ടിയിലേറെയാണിത്. തമിഴ് മാധ്യമങ്ങളാണ് ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisment