/sathyam/media/media_files/qHOz21wtSLkTIxSCgO3p.jpg)
ആരാധകരെ ഞെട്ടിച്ചു കൊണ്ട് തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് ഫിറോസും സജ്‌നയും പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇപ്പോളിതാ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുകയാണ് താരം.
എനിക്കൊരു സിനിമ വന്നിരുന്നു. തമിഴ് സിനിമയായിരുന്നു. എന്റെ പ്രതിഫലം എത്രയാണെന്ന് ചോദിച്ചു. ഞാൻ പ്രതിഫലം പറയുകയും ചെയ്തു. പിന്നീട് എന്നെ വിളിച്ചിട്ട് അവർ ഈ പ്രതിഫലത്തിനാണെങ്കിൽ അഡ്ജസ്റ്റ്‌മെന്റ് ഓക്കെയാണോ എന്ന്. സിനിമ എന്ന് പറയുന്നത് ഒരു സംവിധായകന്റെ, നിർമ്മാതാവിന്റെ, നടന്റെ, നടിയുടെയൊക്കെ സ്വപ്‌നമാണ്. ആ സിനിമയെ അഡ്‌ജെസ്റ്റ്‌മെന്റിനും മറ്റും ഉപയോഗിക്കുന്നത് ശരിയല്ല. അവർ സിനിമയെടുക്കാൻ വേണ്ടിയല്ല സിനിമയെടുക്കുന്നത് ഇതിന് വേണ്ടി മാത്രമാണെന്നും സജ്‌ന പറയുന്നു.
ചില നിർമ്മാതാക്കളുണ്ട് ഇതിന് വേണ്ടി മാത്രം പൈസ ഇറക്കുന്നവർ. ഏതെങ്കിലും നല്ല പെൺപിള്ളേരെ കിട്ടുവാണെങ്കിൽ നല്ലത് എന്ന് കരുതുന്നവർ. അങ്ങനെ സിനിമ ചെയ്യേണ്ടതില്ല. അങ്ങനെ കിട്ടുന്ന പൈസ വേണ്ട. അങ്ങനെ പൈസയുണ്ടാക്കിയാൽ എന്റെ കുഞ്ഞുങ്ങൾക്ക് അത് ദഹിക്കാതെ പോകുമെന്നും സജ്‌ന പറയുന്നു.