/sathyam/media/media_files/gKfpoQv3lPB21OwCapZp.webp)
ശ്രീദേവിയുടെ മകളും ബോളിവുഡ് നടിയുമായ ജാന്‍വി കപൂര്‍ ഉടൻ വിവാഹിതയാകും എന്ന് റിപ്പോർട്ട്. ജാന്‍വിയും ശിഖറും ഒരു ക്ഷേത്രത്തില്‍ പോവുന്നതും അവിടെ നിന്നുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ശിവന്റെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും അനുഗ്രഹം തേടുന്നതും വീഡിയോയില്‍ കാണാം. പിങ്ക് നിറമുള്ള സാരിയായിരുന്നു ജാന്‍വിയുടെ വേഷം. കുര്‍ത്തയില്‍ ശിഖറും ശ്രദ്ധേയനായി. ജാന്‍വിയും ശിഖറും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത് കണ്ടതോടെയാണ് താരങ്ങള്‍ വിവാഹത്തിന്റെ മുന്നൊരുക്കമായിട്ട് ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയതെന്നാണ് ചോദ്യം ഉയര്‍ന്നത്.
വൈകാതെ താരങ്ങള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അതേ സമയം ശ്രീദേവിയുടെ കുടുംബത്തില്‍ ഇത് സന്തോഷത്തിന്റെ നാളുകളാണ്. ഖുഷിയുടെ അഭിനയത്തിലേക്കുള്ള ചുവടുവെപ്പിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പിന്നാലെ സഹോദരിയുടെ വിവാഹം കൂടി വരികയാണെങ്കില്‍ ആഘോഷത്തിന്റെ ദിവസങ്ങളാണെന്ന് വ്യക്തമാവും.