Advertisment

പൃഥ്വിരാജ് - അമൽ നീരദ് ചിത്രം 'അൻവർ' 14 വർഷത്തിന് ശേഷം വീണ്ടും പ്രദർശനത്തിനെത്തി

author-image
മൂവി ഡസ്ക്
New Update
anwar-1200x630.jpg

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ‘അൻവർ’ കേരളത്തിലെ ലിമിറ്റഡ് സ്‌ക്രീനുകളിൽ വീണ്ടും റിലീസ് ചെയ്തു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒക്ടോബർ 25 ന് റീ റിലീസ് ചെയ്ത ചിത്രം നൂതനമായ ദൃശ്യ- ശബ്ദ മികവോടെയാണ് പ്രദർശനം ആരംഭിച്ചത്. 14 വർഷത്തിന് ശേഷമാണ് ഈ പൃഥ്വിരാജ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്.

Advertisment

ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തിയത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. 

ഈ ചിത്രത്തെ ആസ്പദമാക്കി ഒരു ഹിന്ദി വെബ് സീരീസും ഒരുങ്ങുന്നുണ്ട്. “കശ്മീർ കാബൂൾ കറാച്ചി” എന്ന പേരിൽ ഒരുങ്ങുന്ന ഈ വെബ് സീരിസ് 2025 ൽ റിലീസ് ചെയ്യും. ഇത് കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ആലോചനയിലുണ്ടെന്നും നിർമ്മാതാവ് അറിയിച്ചു.

Advertisment