ഇരട്ടക്കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസനയും

author-image
ഫിലിം ഡസ്ക്
New Update
Ram Charan and Upasana Konidela

രാം ചരണും ഭാര്യ ഉപാസന കൊനിഡെല്ലയും | ഫോട്ടോ ക്രെഡിറ്റ്: @upasanakaminenikonidela/Instagram

ആരാധകരുടെ പ്രിയപ്പെട്ട, തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ഇരട്ടക്കുട്ടികളെ വരവേല്‍ക്കാനൊരുങ്ങുന്നു. കഴിഞ്ഞദിവസം രാം ചരണ്‍ തന്നെയാണ് ബേബി ഷവര്‍ വീഡിയോയിലൂടെ തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചത്. 

Advertisment

ദീപാവലി ആഘോഷത്തിനിടെ ഹൈദരാബാദില്‍ നടന്ന ബേബി ഷവര്‍ വലിയ ആഘോഷത്തോടെയാണ് സംഘടിപ്പിച്ചത്. 'ഈ ദീപാവലി, ആഘോഷം ഇരട്ടിയാക്കാനും സ്‌നേഹം ഇരട്ടിയാക്കാനും അനുഗ്രഹങ്ങള്‍ ഇരട്ടിയാക്കാനും വേണ്ടിയായിരുന്നു...' എന്നാണ് രാം ചരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇതോടെ, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദമ്പതികള്‍ക്കായി അക്ഷരാര്‍ഥത്തില്‍ ആശംസാപ്രവാഹമായിരുന്നു. 

2012ലാണ് രാം ചരണും  ഉപാസനയും വിവാഹിതരായത്. 2023ല്‍ ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിച്ചു. ക്ലിന്‍ കാര എന്നാണ് കുട്ടിയുടെ പേര്.

Advertisment