/sathyam/media/media_files/2025/10/28/sathyam-anthikad-2025-10-28-15-22-22.jpg)
പി. ​ച​ന്ദ്ര​കു​മാ​റി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യി സ​ത്യ​ൻ അ​ന്തി​ക്കാ​ട് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ അ​വ​ർ മ​ദി​രാ​ശി​യി​ലെ ഒ​രു വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ അ​ടു​ത്ത​ടു​ത്ത മു​റി​ക​ളി​ലാ​യി​രു​ന്നു താ​മ​സം.
അ​തി​നു താ​ഴെ ഹൗ​സ് ഓ​ണ​റും ഫാ​മി​ലി​യു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടു​ട​മ​യു​ടെ മ​ക​ളു​മാ​യി ച​ന്ദ്ര​കു​മാ​റി​നു പൊ​ടി​പ്രേ​മം. തി​രു​വ​ന​ന്ത​പു​ര​ത്ത് ‘അ​സ്ത​മ​യ’​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന സ​മ​യം ഇ​ട​യ്ക്ക് എ​ന്തോ ആ​വ​ശ്യ​ത്തി​ന് സ​ത്യ​ൻ മ​ദ്രാ​സി​ലേ​ക്ക് പോ​യി. ഈ ​സ​മ​യം ച​ന്ദ്ര​കു​മാ​ർ ത​ന്‍റെ പ്ര​ണ​യ​ലേ​ഖ​നം കാ​മു​കി​യാ​യ ജ​യ​ന്തി​ക്കു കൊ​ടു​ക്കാ​നു​ള്ള ദൗ​ത്യം സ​ത്യ​നെ ഏ​ല്പി​ക്കു​ന്നു.
/filters:format(webp)/sathyam/media/media_files/2025/10/28/sathyam-anthikad-2-2025-10-28-15-33-29.jpg)
സ​ത്യ​ൻ മ​ദ്രാ​സി​ലെ​ത്തി. ക​ത്ത് ആ​രു​മ​റി​യാ​തെ കൈ​മാ​റ​ണം. കു​ളി​ക്കാ​നെ​ന്ന ഭാ​വ​ത്തി​ൽ താ​ഴെ കി​ണ​റ്റു​ക​ര​യി​ൽ ചെ​ല്ലാം. അ​വി​ടെ അ​ടു​ത്താ​ണ് ജ​യ​ന്തി​യു​ടെ മു​റി. അ​വ​ളെ ആം​ഗ്യ​ഭാ​ഷ​യി​ൽ വി​ളി​ച്ചു ക​ത്ത് കൈ​മാ​റ​ണം.
സോ​പ്പും തോ​ർ​ത്തും ഒ​പ്പം ക​ത്തു​മെ​ടു​ത്ത് കി​ണ​റ്റു​ക​ര​യി​ലേ​ക്കു ന​ട​ന്നു. കി​ണ​റ്റു​ക​ര​യി​ൽ വെ​ള്ളം കോ​രു​മ്പോള്‍ ക​ണ്ണ് ജ​യ​ന്തി​യു​ടെ മു​റി​യി​ലേ​ക്കാ​യി​രു​ന്നു. അ​ത് ജ​യ​ന്തി​യു​ടെ അ​മ്മ ക​ണ്ടു. ഒ​പ്പം മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന വാ​യി​നോ​ക്കി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ആ​ത്മ​ഗ​ത​വും കേ​ട്ടു. അ​തോ​ടെ അ​വി​ടെ​നി​ന്നു മു​ങ്ങി.
/filters:format(webp)/sathyam/media/media_files/2025/10/28/p-chandrakumar-sathyam-anthikad-2025-10-28-15-25-31.jpg)
പി ചന്ദ്രകുമാര്‍ സത്യന്‍ അന്തിക്കാടിനൊപ്പം
പി​ന്നെ റോ​ഡി​ൽ വ​ച്ച് ക​ത്ത് ന​ൽ​കാ​നാ​യി ശ്ര​മം. പോ​ണ്ടി​ബ​സാ​റി​ൽ ബ​സി​റ​ങ്ങി ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു. ജ​യ​ന്തി​യു​ടെ പി​ന്നാ​ലെ എ​ത്തി. പേ​രു വി​ളി​ച്ച​പ്പോ​ൾ അ​വ​ൾ തി​രി​ഞ്ഞു​നി​ന്നു.
"ഇ​താ ച​ന്ദ്ര​ന്‍റെ ഒ​രു ക​ത്തു​ണ്ട്.'' ക​ത്ത് വാ​ങ്ങി പു​സ്ത​ക​ത്തി​നി​ട​യി​ൽ വ​യ്ക്കു​ന്ന​തി​നു പ​ക​രം രൂ​ക്ഷ​മാ​യി നോ​ക്കി​ക്കൊ​ണ്ട് ജ​യ​ന്തി​യു​ടെ ചോ​ദ്യം: "പെ​രു​വ​ഴി​യി​ൽ​വ​ച്ചാ​ണോ പ്രേ​മ​ലേ​ഖ​നം ത​രു​ന്ന​ത് ?''
ക​ത്ത് വാ​ങ്ങാ​തെ അ​വ​ൾ മു​ന്നോ​ട്ടു ന​ട​ന്നു. പ്ര​ണ​യ​ലേ​ഖ​ന​വു​മാ​യി മി​ഴി​ച്ചു​നി​ൽ​ക്കു​ന്ന സ​ത്യ​നെ നോ​ക്കി അ​ടു​ത്തു​ള്ള വ​ഴി​വാ​ണി​ഭ​ക്കാ​ർ ചി​രി​ച്ചു.
"എ​ന്നാ ത​ന്പി, അ​ന്ത പെ​ണ്ണു​ക്ക് ഉ​ന്നെ പി​ടി​ക്ക​ലി​യാ ?'' നാ​ണ​ക്കേ​ട്. അ​വി​ടെ​നി​ന്നു ത​ടി​ത​പ്പു​ന്പോ​ൾ മ​ന​സി​ൽ ച​ന്ദ്ര​നോ​ടു​ള്ള ദേ​ഷ്യം. ഇ​നി ക​ത്തു കൊ​ടു​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നു തീ​രു​മാ​നി​ച്ചു.
/filters:format(webp)/sathyam/media/media_files/2025/10/28/p-chandrakumar-2025-10-28-15-29-39.jpg)
പ​ക്ഷേ രാ​ത്രി കോ​ണി​പ്പ​ടി​യി​ൽ​നി​ന്ന് ജ​യ​ന്തി ര​ഹ​സ്യ​മാ​യി ആ​രാ​ഞ്ഞു: "ക​ത്തെ​വി​ടെ ?'' സ​ത്യ​ൻ വേ​ഗം ക​ത്തെ​ടു​ത്ത് താ​ഴേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്തു. പി​ന്നെ ആ​ശ്വാ​സ​ത്തോ​ടെ തി​രി​ഞ്ഞു ന​ട​ക്കു​ന്പോ​ൾ അ​ടു​ത്ത റൂ​മി​ന്‍റെ മു​ന്നി​ൽ ച​ന്ദ്ര​ന്‍റെ ചേ​ച്ചി.
"ഇ​തെ​ന്നു തു​ട​ങ്ങി ?'' ആ​ത്മ​ര​ക്ഷാ​ർ​ഥം സ​ത്യ​ൻ പ​റ​ഞ്ഞു, "ക​ത്ത് എ​ന്‍റേ​ത​ല്ല, ച​ന്ദ്ര​ന്‍റെ​യാ... അ​വ​ർ ത​മ്മി​ൽ പ്രേ​മ​ത്തി​ലാ...'' അ​തൊ​രു ഭൂ​ക​ന്പ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു. ര​ണ്ടു മ​തം. ര​ണ്ടു ഭാ​ഷ. ര​ണ്ടു വീ​ട്ടു​കാ​ർ​ക്കും എ​തി​ർ​പ്പ്. ബ​ഹ​ളം.
എ​ങ്കി​ലും ഒ​ടു​വി​ൽ എ​ല്ലാം ശു​ഭ​മാ​യി ക​ലാ​ശി​ച്ചു. ച​ന്ദ്ര​കു​മാ​റും ജ​യ​ന്തി​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us