മാധുരി ദീക്ഷിത് വൈകിയില്ല... ട്രോളുന്നവര്‍ സത്യമറിയണം... കാനഡയില്‍ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി സംഘാടകര്‍,  മാധുരിയെ അഹങ്കാരിയെന്നു വിളിക്കരുതെന്നും അപേക്ഷ

മാധുരിയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും താരം എപ്പോഴും പ്രൊഫഷണലും സമയനിഷ്ഠയുള്ളവളാണെന്നും മുഖ്യസംഘാടകന്‍ മറുപടിയുമായി രംഗത്തെത്തി. 

author-image
ഫിലിം ഡസ്ക്
New Update
madhuri dixit-6

Madhuri Dixit image credit: Facebook/Madhuri Dixit - Nene

കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിക്കെത്താന്‍ മൂന്നു മണിക്കൂര്‍ വൈകിയെന്ന് ആരോപിച്ച് ബോളിവുഡ് സ്വപ്‌നതാരം മാധുരി ദീക്ഷിതിനെതിരേ വിവിധ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. 

Advertisment

പരിപാടിയെ ഏറ്റവും മോശം എന്നു വിളിക്കാനും ചിലര്‍ മടിച്ചില്ല. എന്നാല്‍, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കുകയാണ് സംഘാടകര്‍.

madhuri dixit-3

Madhuri Dixit image credit: Facebook/Madhuri Dixit - Nene

മാധുരിയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും താരം എപ്പോഴും പ്രൊഫഷണലും സമയനിഷ്ഠയുള്ളവളാണെന്നും മുഖ്യസംഘാടകന്‍ മറുപടിയുമായി രംഗത്തെത്തി. 

മാധുരിയുടെ യുഎസ്എ, കാനഡ പര്യടനത്തിന്റെ പ്രൊമോട്ടര്‍ ആറ്റിക് ഷെയ്ഖ്, ബോളിവുഡിന്റെ ഇതിഹാസനടി കൃത്യസമയത്ത് എത്തിയതായി വെളിപ്പെടുത്തി. 

ഒരു പ്രാദേശിക പ്രൊമോട്ടറുടെ തെറ്റായ ആശയവിനിമയമാണ് വ്യാജപ്രചരണങ്ങള്‍ക്ക് അടിസ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

madhuri dixit-4

Madhuri Dixit image credit: Facebook/Madhuri Dixit - Nene

''മധുരിജി എല്ലായ്‌പ്പോഴും പ്രൊഫഷണലും സമയനിഷ്ഠ പാലിക്കുന്ന ആദരണീയ വനിതയുമാണ്. ഷെഡ്യൂള്‍ ചെയ്ത പ്രകാരം രാത്രി 9:30 ന് എത്തിയ അവര്‍, 9.45നും രാത്രി 10 നും ഇടയില്‍ സ്റ്റേജില്‍ പ്രവേശിച്ചു...'' ആറ്റിക് പറഞ്ഞു. 

വൈകുന്നേരം 5.30ന് നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനില്‍ മാധുരി പങ്കെടുത്തതായും സംഘാടകര്‍ അറിയിച്ചു. നടിയുടെയോ ടീമിന്റെയോ കാലതാമസം ഉണ്ടായില്ലെന്നും സംഘാടകന്‍ ആവര്‍ത്തിച്ചു.

ടൊറന്റോയ്ക്കു ശേഷം ന്യൂജേഴ്‌സി, ബോസ്റ്റണ്‍, ചിക്കാഗോ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് മാധുരി പോകും. ടൊറന്റോയില്‍ നടന്ന പരിപാടിക്ക് ശേഷം താരം ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയകാരിയായ കുറിപ്പ് പങ്കുവച്ചു. 

madhuri dixit-7

Madhuri Dixit image credit: Facebook/Madhuri Dixit - Nene

'മനോഹരമായ സ്വാഗതത്തിന്  ടൊറന്റോയ്ക്ക് നന്ദി. ഇനി ന്യൂജേഴ്‌സിയില്‍, തുടര്‍ന്ന് ചിക്കാഗോയിലും ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും.' മാധുരി കുറിച്ചു. 

മാബെന്‍ ആണ് മാധുരിയുടെ അടുത്ത ചിത്രം. ത്രിപ്തി ദിമ്രിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി ആരാധകര്‍ ആവേശപൂര്‍വമാണു കാത്തിരിക്കുന്നത്.

Advertisment