പ്രഭാസിന്റെ സലാര്‍ കേരളത്തില്‍ വിതരണം ചെയ്യുക പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്

author-image
ഫിലിം ഡസ്ക്
New Update
salar kerala distribution

പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സലാര്‍  പാര്‍ട്ട് -1 സീസ്ഫയര്‍’ ഡിസംബര്‍ 22 ന് ലോകവ്യാപകമായി  ചിത്രം തീയേറ്ററുകളില്‍ എത്തും. സലാര്‍ കേരളത്തില്‍ വിതരണം ചെയ്യുക പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരിക്കും. സലാറിന്‍റെ നിര്‍മ്മാതാക്കളായ ഹൊംബാള ഫിലിംസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 

Advertisment

പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി സഹകരിച്ച് സലാര്‍ കേരളത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അവിസ്മരണീയമായ ഒരു സിനിമാ അനുഭവത്തിനായി ഒരുങ്ങുക - എന്നാണ് ഹൊംബാള ഫിലിംസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. 

salar kerala distribution-2

കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്. 

‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ ടീസര്‍ ഇറങ്ങിയത്‌ മുതല്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്നു. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. 

ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഹൊംബാള ഫിലിംസിന്‍റെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണം നടത്തിയത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

Advertisment