New Update
/sathyam/media/media_files/oMEhBPrsSPtPqNRFYJv0.jpg)
കാർത്തിയുടെ 25 -ാമത് സിനിമയായ ജപ്പാനിൽ തന്റെ പെർഫോമൻസ് കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മലയാളി താരമാണ് സനൽ അമൻ.
Advertisment
തന്റെ അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന 'താര' എന്ന മലയാള ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് താരം കാത്തിരിക്കുന്നത്.
അനുശ്രീ, ജൂഡ് ആന്റണി എന്നിവരോടൊപ്പം ശ്രദ്ധേയമായ കഥാപാത്രമാണ് സനൽ അമന്റേത്. 'ജപ്പാൻ' സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കാർത്തി സനൽ അമന്റെ അഭിനയമികവിനെ പുകഴ്ത്തിയിരുന്നു.
മാലിക്കിലെ ഫ്രഡി എന്ന കഥാപാത്രവും ഏറെ പ്രേക്ഷകപ്രീതി നേടിയതാണ്. താരയുടെ ഷൂട്ടിനിടെ ഉണ്ടായ ആക്സിഡന്റ് മൂലം കുറച്ചു കാലം ചികിത്സയിലായിരുന്നു. ജപ്പാനിലൂടെ ഗംഭീരമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സനൽ അമൻ.