ആഗോള ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് ഹോംബാലെ ഫിലിംസിന്റെ സലാർ ! കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം 402 കോടി കളക്ഷൻ നേടി

author-image
ഫിലിം ഡസ്ക്
New Update
salar-3

പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സലാർ പാർട്ട് 1ന്റെ  വിജയം ആരാധകാരും പ്രേക്ഷകരും വലിയ ആഘോഷമായി മാറ്റിയിരിക്കുകയാണ്. 

Advertisment

ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ വെള്ളിയാഴ്ച തന്നെ 178.7 കോടി ഗ്രോസ് കളക്ഷൻ നേടി നിരവധി വമ്പൻ ചിത്രങ്ങളുടെ റെക്കോർഡുകൾ തകർത്തു, ഇത്തരത്തിൽ ഒരു മികച്ച ഓപ്പണിംഗ് നേടുന്ന ഏക ഇന്ത്യൻ ചിത്രമായി മാറി. 

രണ്ടാം ദിനം ലോകമെമ്പാടും 295.7 കോടി നേടിയ ചിത്രം രണ്ടാം ദിവസവും ട്രെൻഡ് തുടർന്നു. വാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് 402 കോടി ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.

ഓരോ ദിവസവും കഴിയുംതോറും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നുകൊണ്ടിരിക്കുകയാണ്. വെറും മൂന്ന് ദിവസത്തിനുള്ളിൽ സിനിമ നേടിയ കളക്ഷൻ സൂചിപ്പിക്കുന്നത് മറ്റു ചിത്രങ്ങളുടെ കളക്ഷൻ റെക്കോര്‍ഡുകള്‍ തകർത്ത്  ഒരുപക്ഷേ പ്രഭാസിന്റെ സലാര്‍ മുന്നേറാൻ സാധ്യതയുണ്ട് എന്നാണ് വ്യക്തമാകുന്നത്. 

സലാറില്‍ പൃഥ്വിരാജും നിര്‍ണായക വേഷത്തില്‍ എത്തിയത് ആകര്‍ഷകമാകുന്നു.വര്‍ദ്ധരാജ് മാന്നാറായിട്ടാണ് പൃഥ്വിരാജ് വേഷമിട്ടത്. നായകന്റെ അടുത്ത സുഹൃത്താണ് പ്രഭാസ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വര്‍ദ്ധരാജ മാന്നാര്‍.

Advertisment