New Update
/sathyam/media/media_files/2024/11/02/I0XDJelLf1OojoHLsTLj.webp)
കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ’ദുആ പദുകോണ്‍ സിങ്- ദുആ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് അവള്‍. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്
Advertisment
2018 ആയിരുന്നു ആരാധകർ ഏറെ കാത്തിരുന്ന ഇവരുടെ വിവാഹം. ഇറ്റലിയിൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇരുവരും ഒന്നിച്ചത്. അഞ്ചാം വിവാഹ വാര്‍ഷിക സമയത്താണ് കുഞ്ഞുവരുന്ന സന്തോഷം പങ്കുവെച്ചത്. കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം സോഷ്യൽ മീഡിയയിൽ ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ദീപികയുടെ മേറ്റേർണിറ്റി ചിത്രങ്ങളും വൈറലായിരുന്നു.