ഭാര്യയുമായി വേർപിരിഞ്ഞു, 15 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി

author-image
മൂവി ഡസ്ക്
New Update
jayanraviiii.jpg

തമിഴ് നടന്‍ ജയം രവിയും ഭാര്യ ആരതിയും വേര്‍പിരിഞ്ഞു. 15 വര്‍ഷത്തെ ദാമ്പത്യബന്ധത്തിനാണ് ഇതോടെ അവസാനമായത്. ജയം രവി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ വിവരം അറിയിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എന്റെ യാത്രയ്ക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും വലുതാണ്. എന്റെ ആരാധകരോടും മാധ്യമങ്ങളോടും ആത്മാര്‍ത്ഥമായിരിക്കുക എന്നതില്‍ ഞാന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹൃദയ വേദനയോടെ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്. 

Advertisment

ഒരുപാടു ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നില്‍. ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.- ജയം രവി കുറിച്ചു.

Advertisment