/sathyam/media/media_files/LX7tcx2zmS87wYjaRkNy.jpg)
ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന 'ദ ഫാമിലി സ്റ്റാർ' എന്ന ചിത്രം ഏപ്രിൽ 5ന് റിലീസിനെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.
/sathyam/media/media_files/mub0aSFD4JA8eYa7hL3i.jpg)
ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സം​ഗീതസംവിധായകനായി ​ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ​ഗീതാ ​ഗോവിന്ദത്തിനായി ​ഗോപി സുന്ദർ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ​ഗാനം കേരളത്തിലുൾപ്പെടെ തരം​ഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
/sathyam/media/media_files/aQ5x2jtvunXKJ5OEqHXX.jpg)
2022-ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാം തവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാ​ഗ്രഹണം. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
/sathyam/media/media_files/RYsFI0KwO2W4jLFk6MvK.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us