വാഴ്‌ത്തുക്കൾ തലൈവരേ..! സ്റ്റൈൽ മന്നന് ഇന്ന് പിറന്നാൾ; ആശംസകൾ അറിയിച്ച് ആരാധകർ

author-image
മൂവി ഡസ്ക്
New Update
thaliver.jpg

തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന് ഇന്ന് 73-ാം ജന്മദിനം. താരത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. നിരവധി ആളുകളാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ആരാധകർ അറിയിച്ച പിറന്നാൾ ആശംസകൾ സമൂഹമാദ്ധ്യമങ്ങളിൽ ടോപ്പ് ട്രെൻഡിംഗ് ലിസ്റ്റിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Advertisment

73-ാം ജന്മദിനം ആഘോഷിക്കുന്ന രജനികാന്തിന് നടൻ ധനുഷ് അടക്കമുള്ള താരങ്ങളാണ് ആശംസകൾ അറിയിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും തലൈവരുടെ മാസ് ചലച്ചിത്രങ്ങൾ തീയേറ്ററുകളിൽ എത്താറുണ്ട്. ഇത്തവണ തമിഴ്‌നാട്ടിലെ തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ എത്തിയത് രജനികാന്ത് നായകനായി എത്തിയ ‘മുത്തു’ ആയിരുന്നു. കാലങ്ങൾ പിന്നിട്ട് തീയേറ്ററുകളിൽ വീണ്ടും മുത്തു എത്തിയപ്പോഴും ആവേശങ്ങൾ കെട്ടടങ്ങാതെ ഇരുകൈകളും നീട്ടിയാണ് ജനങ്ങൾ സിനിമയെ വരവേറ്റത്.

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ സിനിമയുടെ തിരക്കിലാണ് ഇപ്പോൾ രജനികാന്ത്. തലൈവരുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്ന് സിനിമയുടെ ടീസർ പുറത്തിറങ്ങുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. അടുത്ത വർഷമാണ് തീയേറ്ററുകളിൽ സിനിമ പ്രദർശനത്തിന് എത്തുന്നത്.

Advertisment