New Update
/sathyam/media/media_files/AQ8Su3IB4ylpCfzmpyiw.jpg)
മുംബൈ: ഇന്ത്യൻ സിനിമ ലോകം ഈ വർഷം ഉറ്റ് നോക്കുന്ന സിനിമകളുടെ പട്ടിക IMDb പുറത്ത് വിട്ടു. ഹൃതിക് റോഷനും ദീപിക പദുക്കോണും മുഖ്യവേഷങ്ങളിലെത്തുന്ന ഫൈറ്ററാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനത്ത്. മോഹൻലാൽ നായകവേഷത്തിലെത്തുന്ന മലൈക്കോട്ടൈ വാലിബനും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രതിമാസ സന്ദർശകരുടെ പേജ് വ്യൂസ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Advertisment
ഇതിനോടകം തന്നെ ഫൈറ്ററിന്റെ ടീസറും ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടിയിരുന്നു. 2024 ജനുവരി 25-ന് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും. IMDb പുറത്ത് വിട്ട പട്ടികയിലെ ആദ്യ അഞ്ച് സിനിമകളിൽ മൂന്നിലും ദീപിക പദുക്കോൺ അഭിനയിച്ചിട്ടുണ്ട്.
IMDb 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ