Advertisment

ലോർഡ് ഓഫ് ദ റിംഗ്സ്: റിംഗ്സ് ഓഫ് പവർ സീസൺ 2 ടീസർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update
rings of power season-2-5

ആമസോൺ സ്റ്റുഡിയോയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ’ (The Lord of the Rings: The Rings of Power) ടെലിവിഷൻ പരമ്പരയുടെ സീസൺ 2 ടീസർ പുറത്തിറങ്ങി. പ്രൈം വീഡിയോയുടെ മുൻനിര ഒറിജിനൽ ഷോകളിൽ ഒന്നായി ഉയർന്നുവന്ന പരമ്പരയുടെ ആദ്യ സീസൺ ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയിരുന്നു.

Advertisment

rings of power season-2

ലോകമെമ്പാടും 100 ദശലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്ത സീരീസിൻ്റെ ആദ്യ സീസൺ  പ്രൈം വീഡിയോയുടെ ഏറ്റവും മികച്ച ഒറിജിനൽ സീരീസുകളിലൊന്നായിരുന്നു. സീസൺ രണ്ട്, 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ച, 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒന്നിലധികം ഭാഷകളിലായി ആഗോളതലത്തിൽ സ്ട്രീമിംഗ്  തുടങ്ങുമെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചു.

rings of power season-2-2

ലോകത്തിലെ ഏറ്റവും വലിയ ലിറ്റററി വില്ലന്മാരിൽ ഒരാളായ സൗരോണിൻ്റെ റോളിൽ ചാർലി വിക്കേഴ്‌സ് എത്തുന്നു. പുതിയ രൂപത്തിലുള്ള ചാർളി വിക്കേഴ്‌സിൻ്റെ തിരിച്ചുവരവ് ഫീച്ചർ ചെയ്യുന്ന പുതിയ സീസൺന്റെ കീ ആർട്ടും പുറത്തിറക്കുകയുണ്ടായി.

rings of power season-2-3

ട്രെയിലർ കാഴ്ചക്കാരെ ജെ.ആർ.ആര്‍ ടോൾകീൻ്റെ രണ്ടാം യുഗത്തിലേക്കുള്ള ആക്ഷൻ പായ്ക്ക് യാത്രയിലേക്ക് കൊണ്ടുപോകുന്നു. സമ്പൂർണ്ണ അധികാരത്തിനായുള്ള തൻ്റെ പ്രതികാരാന്വേഷണം തുടരുന്ന സൗരോണിൻ്റെ ആരോഹണ ദുഷ്ട സാന്നിധ്യം കാണിക്കുന്നു.

rings of power season-2-4

സിനിമാറ്റിക് വൈഭവം പ്രദർശിപ്പിക്കുന്നതില്‍ പേരു കേട്ട സീരീസില്‍ ഗാലഡ്രിയൽ, എൽറോണ്ട്, പ്രിൻസ് ഡ്യൂറിൻ IV, അരോണ്ടിർ, സെലിബ്രിംബോർ എന്നിവരുൾപ്പെടെ  ആരാധകരുടെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളുടെ തിരിച്ചുവരവിനെ അറിയിക്കുകയും ചെയ്യുന്ന ഈ ഫസ്റ്റ് ലുക്ക്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടുതൽ റിങ്ങുകളുടെ സൃഷ്ടിയെ വെളിപ്പെടുത്തുന്നു.

ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ സീസൺ രണ്ട്  ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പ്രൈം വീഡിയോയിൽ മാത്രം ലഭ്യമാകും.

Advertisment