Advertisment

ദിവസവും 100 സി​ഗററ്റ് വലിച്ചിരുന്നു, ഇനി പുകവലിയില്ല, വെളിപ്പെടുത്തലുമായി ഷാരൂഖ് ഖാൻ

author-image
മൂവി ഡസ്ക്
New Update
khan

59-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ തീരുമാനം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ. പുകവലി ഉപേക്ഷിക്കുകയാണെന്നും ഇനി സി​ഗററ്റ് കൈ കൊണ്ട് തൊടില്ലെന്നും ഷാരൂഖ് വ്യക്തമാക്കി.

Advertisment

‘ഒരു നല്ല കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. ഞാൻ ഇപ്പോൾ പുകവലിക്കുന്ന ശീലം ഉപേക്ഷിച്ചിരിക്കുകയാണ്. മുമ്പ് ഞാൻ ദിവസവും 100 സിഗററ്റിലധികം വലിച്ചിരുന്നു. 30 കപ്പ് കട്ടൻ ചായയും കുട്ടിച്ചിരുന്നു. വെള്ളം കുടിക്കുന്നത് കുറവാണ്. കുറച്ചുനാളുകളായി ഞാൻ ഇതൊക്കെ മാറ്റിയിട്ടുണ്ട്.

ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പുകവലി നിർത്തിയാൽ ഈ ബുദ്ധിമുട്ട് മാറുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ പുകവലി നിർത്തിയിട്ടും അത് പൂർണമായും മാറിയിട്ടില്ല. അത് പതിയെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ഷാരൂഖ് ഖാൻ പറഞ്ഞു.

 

Advertisment