എഴുപതിന്റെ നിറവിൽ ഉലകനായകൻ കമൽ ഹാസൻ. പിറന്നാൾ ദിനത്തിൽ നടന് ഹൃദസ്പർശിയായ ആശംസകളുമായി മകളും നടിയുമായ ശ്രുതി ഹാസൻ എത്തിയിട്ടുണ്ട്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്.
'അപ്പക്ക് ജന്മദിനാശംസകൾ. നിങ്ങള്‍ അപൂര്‍വമൊരു രത്നമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്ന് നിങ്ങളോടൊപ്പം നടക്കുക എന്നതാണ്. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം. പക്ഷേ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ് നിങ്ങള്‍.
നിങ്ങള്‍ ചെയ്യുന്ന അതിശയകരമായ ഓരോ കാര്യങ്ങളും അവേശത്തോടെയാണ് ഞാന്‍ കാണാറുള്ളത്. ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ കഴിയട്ടെ. ജീവിതത്തില്‍ ഇനിയും ഒരുപാട് സ്വപ്‌നങ്ങളുണ്ടാകട്ടെ. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു അപ്പാ'- ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ശ്രുതിയെ കൂടാതെ അക്ഷര എന്നൊരു മകൾ കൂടി കമൽ ഹാസനുണ്ട്. സിനിമയിൽ തന്നെയാണ് അക്ഷരയും ചുവടു ഉറപ്പിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ തഗ് ലൈഫ് ആണ് കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം.