New Update
/sathyam/media/media_files/8XNjJidMLdwUjLef62kv.jpg)
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം ജൂനിയർ ബാലയ്യ അന്തരിച്ചു. ചൈന്നെയിലെ വലസാരവക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. ശ്വാസതടസ്സമായിരുന്നു മരണ കാരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Advertisment
പ്രമുഖ തമിഴ് നടൻ ടി.എസ് ബാലയ്യയുടെ മകനാണ് രഘു ബാലയ്യ എന്ന ജൂനിയർ ബാലയ്യ. 1953-ൽ തമിഴ്‌നാട്ടിലെ തൂത്തുകുടിയിലാണ് അദ്ദേഹം ജനിച്ചത്. പിതാവിനോടൊപ്പം ആദ്യ ചിത്രമായ ‘മേൽനാട്ടു മരുമകനിൽ’ അഭിനയിച്ചുകൊണ്ടാണ് ജൂനിയർ ബാലയ്യ അഭിനയ രംഗത്തേക്ക് കാൽവെച്ചത്. കുംകി, തനി ഒരുവൻ, പുലി തുടങ്ങി 50-ഓളം ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ ‘യെന്നങ്ങാ സർ ഉങ്ക സത്തം’ ആണ് അവസാന ചിത്രം. സംസ്‌കാരം ഇന്ന് വൈകിട്ട് നടന്നേക്കും