അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ നിന്നും ഒരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. "വീരമണികണ്ഠൻ " എന്നു നാമകരണം ചെയ്തിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രം റിലീസിനെത്തും.
/sathyam/media/media_files/2024/10/24/veera-manikandan-2.jpg)
ഭഗവാൻ്റെ തനതു കഥയെ ആധുനിക കാലഘട്ടത്തിൽ കൂടുതൽ ആസ്വാദ്യകരവും ഒപ്പം ഭക്തിനിർഭരവുമാകുന്ന തരത്തിലാണ് ഒരുക്കുന്നത്. വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്താണ് നിർമ്മാണം.
/sathyam/media/media_files/2024/10/24/veera-manikandan-5.jpg)
മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ്, വിഎഫ്എക്സ് സ്പെഷ്യലിസ്റ്റാണ്. ഈ കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ പ്രദർശനത്തിനെത്തും.
/sathyam/media/media_files/2024/10/24/veeramanikandan-4.jpg)
വീരമണികണ്ഠൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിൻ്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
/sathyam/media/media_files/2024/10/24/veeramanikandan-5.jpg)
ഈ വർഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി അടുത്ത വർഷം വൃശ്ചികത്തിൽ ചിത്രം റിലീസ് ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്.
/sathyam/media/media_files/2024/10/24/veeramanikandan-3.jpg)
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖരായ ആർട്ടിസ്റ്റുകൾ വീരമണികണ്ൻ്റെ ഭാഗമാകും. ഒരു പുതുമുഖമായിരിക്കും വീരമണികണ്ഠനെ അവതരിപ്പിക്കുന്നത്. അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ.