ഒരു പേരിൽ ഒരുപാട് കാര്യങ്ങളുണ്ട്; സെന്തിലും ഇർഷാദും പ്രധാന വേഷത്തിലെത്തുന്ന അരികിന്റെ ട്രെയിലർ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update
ariku movie-1

സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന അരിക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി.

Advertisment

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ ആസിഫ് അലി, ആന്റണി വർ​ഗീസ് പെപ്പേ എന്നിവർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടേയാണ് പുറത്തിറക്കിയത്. 

കുന്നംകുളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. കോരൻ എന്ന തൊഴിലാളിയായി സെന്തിൽ എത്തുമ്പോൾ അദേഹത്തിന്റെ മകൻ ശങ്കരനായി ഇർഷാദ് എത്തുന്നു.

ഇവരുടെ ജീവതത്തിൽ തുടങ്ങി ശങ്കരന്റെ മകൾ ശിഖയിലൂടെയാണ് സിനിമ പുരോ​ഗമിക്കുന്നത്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ,സിജി പ്രദീപ്, ആർ.ജെ മുരുകൻ, അർച്ചന പദ്മിനി, ഹരീഷ് പേങ്ങൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവിസിന്റെ ചാനൽ വഴിയാണ് ട്രെയിലർ റീലീസ് ചെയ്തിരിക്കുന്നത്. 

ariku movie-2

വി.എസ് സനോജ്, ജോബി വർ​ഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്.

ഛായാ​ഗ്രഹണം മനേഷ് മാധവൻ, എഡിറ്റർ - പ്രവീൺ മം​ഗലത്ത്, പശ്ചാത്തലസം​ഗീതം - ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ - ​ഗോകുൽദാസ്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ - അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ - എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം - കുമാർ എടപ്പാൾ, മേക്കപ്പ് - ശ്രീജിത്ത് ​ഗുരുവായൂർ, കളറിസ്റ്റ് - യു​ഗേന്ദ്രൻ, കാസ്റ്റിം​ഗ് ​ഡയറക്ടർ - അബു വളയംകുളം, സ്റ്റിൽസ് - രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ - അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്,  പി.ആർഒ - സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് - കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം 28ന് അരിക് തീയ്യേറ്ററുകളിലേക്ക് എത്തും.

Advertisment