യാനങ്ങൾ തീരാതെ, തീരങ്ങൾ കാണാതെ; ആസാദിയിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറക്കി

മ്യൂസിക്ക് 247 ആണ് പാട്ട് പുറത്തിറക്കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാൽ എന്നിവരാണ് ആസാദിയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

author-image
ഫിലിം ഡസ്ക്
New Update
yanangal movie song

പ്രേക്ഷകർ ഏറ്റെടുത്ത തകർപ്പൻ ട്രെയിലറിനു തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ​ഗാനവുമായി ആസാദി ടീം. ചിത്രത്തിലെ ആദ്യ ​ഗാനം ലിറിക്കിൽ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ ഉണ്ണി സം​ഗീതം നൽകിയിരിക്കുന്ന ഈ ​ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്.

Advertisment

മ്യൂസിക്ക് 247 ആണ് പാട്ട് പുറത്തിറക്കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാൽ എന്നിവരാണ് ആസാദിയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം തന്നെ ട്രെന്റിം​ഗാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആസാദി മെയ് 9ന് തീയ്യേറ്ററുകളിലെത്തും. 

yanangal lyiric video

സൈജു കുറുപ്പ്, വിജയകുമാർ,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ​ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു. 

റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സിനിമാട്ടോ​ഗ്രാഫി സനീഷ് സ്റ്റാൻലി സം​ഗീതം - വരുൺ ഉണ്ണി, റീ റിക്കോഡിം​ഗ് മിക്സിം​ഗ് - ഫസൽ‌ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ - സഹാസ് ബാല, സൗണ്ട് ഡിസൈൻ - സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ - അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ - റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ - സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി എലൂർ

കോസ്റ്റ്യൂം - വിപിൻ ദാസ്, മേക്കപ്പ് - പ്രദീപ് ​ഗോപാലക‍ൃഷ്ണൻ, ഡിഐ - തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ് - അലക്സ് വർ​ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ - അനൂപ് കക്കയങ്ങാട്, പിആർഒ - സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി രാജ്, വി​ഗ്നേഷ് പ്രദീപ്, വിഎഫ്എക്സ് - കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബെൽസ് തോമസ്, ഡിസൈൻ - 10 പോയിന്റസ്, മാർക്കറ്റിം​ഗ് കൺസൾട്ടന്റ് - മെയിൻലൈൻ മീഡിയ. സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിക്കുന്നത്. 



Advertisment