ബിബിൻ ജോർജ് നായകൻ. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം. കൂടൽ സെക്കൻ്റ് ലുക്ക് റിലീസായി

author-image
ഫിലിം ഡസ്ക്
New Update
koodal second poster

മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ രണ്ടാമത് പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Advertisment

ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന  സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷനും, ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

koodal second poster-2

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം  ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

koodal second poster-3

തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി  പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. മണ്ണാർക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

koodal second poster-4

'ചെക്കൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട്  ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ.

koodal second poster-5

എഡിറ്റിംഗ് - ജർഷാജ് കൊമ്മേരി, കോ-റൈറ്റേഴ്സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ - സന്തോഷ് കൈമൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, കല- അസീസ് കരുവാരക്കുണ്ട്, ചമയം - ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും - ആദിത്യ നാണു, ഗാനരചന - ഷിബു പുലർക്കാഴ്ച്ച, സോണി മോഹൻ, കെ കൃഷ്ണൻകുട്ടി, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽ നാസർ, അഭി അബ്ബാസ്, സംഗീതം - സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ, ആൽബിൻ എസ് ജോസഫ്, പ്രസാദ് ചെമ്പ്രാശ്ശേരി,

koodal second poster-6

ആലാപനം - നജിം അർഷാദ്, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാരിയർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു ജോസഫ്, സൗണ്ട് ഡിസൈൻസ് - രാജേഷ് പി എം, അസ്സോസിയേറ്റ് ഡയറക്ടർ - മോഹൻ സി നീലമംഗലം, അസ്സോസിയേറ്റ് ക്യാമറ - ഷാഫി കോറോത്ത്, ഓഡിയോഗ്രാഫി - ജിയോ പയസ്, ത്രിൽസ് - മാഫിയ ശശി, കോറിയോഗ്രാഫി - വിജയ് മാസ്റ്റർ, കളറിസ്റ്റ് - അലക്സ് വർഗീസ്, വി എഫ് എക്സ് - ലൈവ് ആക്ഷൻ സ്റ്റുഡിയോ, ഓൺലൈൻ മാർക്കറ്റിംഗ് - ഒപ്രാ, സ്റ്റിൽസ് - റബീഷ് ഉപാസന, ഡിസൈൻസ് - മനു ഡാവിഞ്ചി, പി ആർ ഓ - മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ.