മലയാള സിനിമ ചരിത്രത്തിൽ സീ5 -ൽ റിലീസ് ചെയ്ത ജനപ്രിയ നായകൻ ദിലീപിന്റെ "പ്രിൻസ് ആൻഡ് ഫാമിലി" ഗൂഗിൾ ട്രെൻഡിങ്ങിൽ നമ്പർ 1. ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം "മോസ്റ്റ് സെര്‍ച്ച്ഡ് മൂവി" എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി.
നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി,മലയാളത്തിലും തമിഴിലും സീ5 ഇൽ സ്ട്രീമിങ്ങ് ചെയ്യുന്നുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക് ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
റിലീസിനുശേഷം പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ, ഇപ്പോൾ ഗൂഗിളിന്റെ #1 "മോസ്റ്റ് സെര്‍ച്ച്ഡ്" പട്ടികയിൽ ഇടം പിടിച്ചതോടെ, പ്രേക്ഷകർ ഇതിനെ സീ5 ഇൽ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ്. ഒരു മലയാളചിത്രം ഏറ്റവുമധികം തിരയപ്പെട്ട സിനിമയായി മാറുക എന്നത് അപൂർവ നേട്ടമാണ്.
റാണിയാ, ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ സീ5-ൽ പ്രദർശനം തുടരുന്നു. മലയാളത്തിലും തമിഴിലും സീ5-ൽ ഈ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.