സോഷ്യൽ മീഡിയ കത്തിച്ച് റൊമാൻ്റിക് ഡാൻസ് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി...

New Update
love you baby-2

ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം "ലവ് യു ബേബി" യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്.

Advertisment

love you baby-3

ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിൻ.

love you baby-6

വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു.

love you baby-7

പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ ആൻ്റോ എൽ രാജ്, സിനു സെലിൻ, ധന്യ എൻ ജെ, ജലത ഭാസ്ക്കർ, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു.

"മന്ദാരമേ....." എന്നു തുടങ്ങുന്ന ഗാനം ഈണം നൽകിയത് ദേവ് സംഗീതാണ്. ഓർക്കസ്ട്രേഷൻ നടത്തിയത് എബിൻ എസ് വിൻസൻ്റ്. ലൈവ് സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവയാണ് ഗാനാലാപനം നടത്തിയിരിക്കുന്നത്.

love you baby-4

റീറെക്കോർഡിംഗ്, സോംഗ് റെക്കോർഡിംഗ്, മിക്സിംഗ് ആൻ്റ് മാസ്റ്ററിംഗ് എന്നിവ എബിൻ എസ് വിൻസൻ്റിൻ്റെ ബ്രോഡ് ലാൻ്റ് അറ്റ്മോസ് സ്റ്റുഡിയോയിലാണ് പൂർത്തീകരിച്ചത്. ഡാൻസ് കോറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.

love you baby-5

ചമയം - അവിഷ കർക്കി, വസ്ത്രാലങ്കാരം - ഷീജ ഹരികുമാർ, കോസ്റ്റ്യുംസ് - എഫ് ബി ഫോർ മെൻസ് കഴകൂട്ടം, മാർക്കറ്റിംഗ് -ഇൻഡിപെൻഡൻ്റ് സിനിമ ബോക്സ് ആൻ്റ് ദി ഫിലിം ക്ളബ്ബ്, പബ്ളിസിറ്റി ഡിസൈൻ- പ്രജിൻ ഡിസൈൻസ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Advertisment