/sathyam/media/media_files/2025/12/01/juhi-chawla-2025-12-01-20-50-59.jpg)
ജൂഹി ചൗള-സണ്ണി ഡിയോൾ കോന്പോയിൽ 1993-ൽ പുറത്തിറങ്ങിയ ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് "ലൂട്ടെരെ'. 32 വർഷത്തിനുശേഷം, ഇപ്പോൾ ചിത്രത്തിന്‍റെ ലൊക്കേഷൻ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. വിഷയമോ, ഒരു "ചുംബന'വും. സണ്ണി ഡിയോളുമായി ചുംബനരംഗം റീടേക്ക് ചെയ്യാൻ ജൂഹി വിസമ്മതിക്കുകയായിരുന്നു. ചിത്രത്തിന്‍റെ നിർമാതാവ് സുനിൽ ദർശൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡ് സിനിമാമാധ്യമത്തിനുനൽകിയ അഭിമുഖത്തിലാണ് ലൊക്കേഷനിൽ നടന്ന ചില കാര്യങ്ങൾ നിർമാതാവ് തുറന്നുപറഞ്ഞത്.
/sathyam/media/post_attachments/img/article-l-20251133314005750457000-524051.webp)
"ലൂട്ടെരെ'യിൽ ജൂഹിയും സണ്ണിയും ചുംബിക്കുന്ന രംഗം ഉണ്ട്. ഹോട്ട് ബീച്ച് ഗാനവും ഉണ്ട്. ബീ​ച്ച് ഗാ​നരംഗങ്ങളോട് ജൂ​ഹി തു​ട​ക്ക​ത്തി​ൽ വിസമ്മതിച്ചെങ്കിലും പ്രൊഫഷണൽ ആയി മാത്രം കണ്ട് ചെയ്യുകയായിരുന്നു. "മേം ​തേ​രി റാ​ണി തു ​രാ​ജ' എന്ന ഗാനം യുവാക്കളെ ത്രസിപ്പിക്കുന്നതായിരുന്നു. ഒരു വെളുത്ത ഷർട്ട് മാത്രം ധരിച്ച് ജൂഹി കടലിൽ കുളിക്കുന്നതും നനഞ്ഞൊഴുകി തീരത്തുകിടക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ഇന്ത്യൻ യുവാക്കളെ ഇന്നും ആകർഷിക്കുന്നതാണ്.
എന്നാൽ, ചുംബനരംഗം റീടേക്ക് ചെയ്യാൻ ജൂഹി വിസമ്മതിച്ചു. ജൂഹിയുടെ മുഖത്തുനോക്കുന്പോൾത്തന്നെ മനസിലാക്കാൻ കഴിയുമായിരുന്നു അവർക്കു താത്പര്യമില്ലായിരുന്നുവെന്ന്. "ക​രാ​ർ ഒ​പ്പി​ടുന്ന സമയത്ത് ഞ​ങ്ങ​ൾ സി​നി​മയുടെ കഥ വി​വ​രി​ക്കു​ക​യും ജൂ​ഹി​യും സ​ണ്ണി​യും ത​മ്മി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​രു ലി​പ്-​ടു-​ലി​പ് ചും​ബ​ന സീ​ക്വ​ൻ​സ് ഉ​ണ്ടെന്നു ധരിപ്പിക്കുകയും ചെയ്തിരുന്നു. ജൂഹിക്ക് ആദ്യം താത്പര്യമില്ലായിരുന്നു. പിന്നീട്, അത്തരമൊരു രംഗം സിനിമ ആവശ്യപ്പെടുന്നുണ്ടെന്നു മനസിലാക്കിയ താരം അതിനു വഴങ്ങുകയായിരുന്നു...' സുനിൽ ദർശൻ പറഞ്ഞു.
ചുംബനരംഗം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജൂ​ഹി പെ​ട്ടെ​ന്ന് റോബ് ധരിച്ചു പോ​യി. എന്നാൽ, സംവിധായകൻ ഒ​രു റീ​ടേ​ക്ക് ആ​ഗ്ര​ഹി​ച്ചു. അ​തി​നായി സു​നി​ൽ അ​വ​ളെ സ​മീ​പി​ച്ചു. സുനിലിനോടു ജൂഹി പറഞ്ഞ മറുപടി ഇതായിരുന്നു: "മി​സ്റ്റ​ർ ദ​ർ​ശ​ൻ, ക​രാ​ർ പ്ര​കാ​രം, ഞാ​ൻ ഒ​രു ചും​ബ​നം ന​ൽ​കേ​ണ്ട​താ​യി​രു​ന്നു. ഞാ​ൻ അ​ത് ഇ​തി​ന​കം ചെ​യ്തു ക​ഴി​ഞ്ഞു...”
/sathyam/media/post_attachments/img/article-20251133313473449654000-629386.webp)
1993-ൽ ​ധ​ർ​മേ​ഷ് ദ​ർ​ശ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത "ലൂട്ടെരെ' വന്പൻ ഹിറ്റ് ആയിരുന്നു. സ​ണ്ണി ഡി​യോ​ൾ, ജൂ​ഹി ചൗ​ള എന്നിവരോടൊപ്പം ന​സ​റു​ദീ​ൻ ഷാ, ​ച​ങ്കി പാ​ണ്ഡെ, പൂ​ജ ബേ​ദി, അ​നു​പം ഖേ​ർ എ​ന്നി​വ​രും ചിത്രത്തിലുണ്ട്. ജൂ​ഹി​യു​ടെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​മാ​ണി​ത്. മു​ഴു​വ​ൻ സി​നി​മ​യും ജൂഹിയെ ചു​റ്റി​പ്പ​റ്റി​യാ​ണ്. ഒ​രു നാ​യ​ക​നെവച്ച് നാ​യി​കാകേ​ന്ദ്രീ​കൃ​ത ചി​ത്രം ചെ​യ്യു​ന്ന​ത് അക്കാലത്ത് വ​ലി​യ കാ​ര്യ​മാ​യി​രു​ന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us