അവൾ തന്‍റെ കസിനെന്ന് മുകേഷ്; കാണണമെന്ന് സദാചാരഗുണ്ടകൾ, പ്രത്യക്ഷപ്പെട്ടത് മണിയൻപിള്ള, ഇത് സിനിമയിൽ കാണാത്ത കോമഡിയെന്ന് നാട്ടുകാർ

author-image
ഫിലിം ഡസ്ക്
New Update
mukesh and raju

മുകേഷും മണിയൻപിള്ള രാജുവും ചേർന്നു ചില സദാചാരഗുണ്ടകളെ നേരിട്ട സംഭവമാണിത്. നേരിട്ടു എന്നാൽ കൈയ്യാങ്കളിയിൽ ഏർപ്പെട്ടു എന്നല്ല. അവരെ ചിരിപ്പിച്ചു നിലംപരിശാക്കി എന്നു വേണം പറയാൻ. സംഭവം നടന്നത് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ ഒറ്റപ്പാലത്താണ്. 

Advertisment

മുകേഷ് ആണ് ചിത്രത്തിലെ നായകൻ. മണിയൻ പിള്ള രാജുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വെ​ളി​ച്ച​പ്പാ​ടി​ന്‍റെ വേ​ഷ​മാ​ണ് രാജു അവതരിപ്പിക്കുന്നത്. നിർമാതാക്കാൾ ഏർപ്പാടാക്കിക്കൊടുത്ത വീട്ടിലാണ് ഇരുതാരങ്ങളുടെയും താമസം. മു​കേ​ഷി​ന്‍റെ സീ​നു​ക​ൾ നേ​ര​ത്തെ​ത​ന്നെ ചി​ത്രീ​ക​രി​ച്ചു ക​ഴി​ഞ്ഞ ദിവസം കാ​മ​റാ​മാ​ൻ പ​റ​ഞ്ഞു:
 "രാ​ജു​വി​ന് ഇ​നി രാ​ത്രി​യെ ഷൂ​ട്ടിം​ഗ് ഉ​ള്ളൂ. അ​തു​കൊ​ണ്ട് മു​കേ​ഷി​ന്‍റെ കൂ​ടെ റൂ​മി​ൽ പൊ​യ്ക്കൊ​ള്ളൂ. സ​മ​യ​മാ​കു​ന്പോ​ൾ ആ​ളി​നെ വി​ടാം.'

അ​ങ്ങ​നെ ന​ട​ന്മാ​ർ ര​ണ്ടു​പേ​രും​കൂ​ടി വീ​ട്ടി​ലെ​ത്തി. വെളിപ്പാടിന്‍റെ മേയ്ക്കപ്പ് രാജു നീക്കിയിരുന്നില്ല. വീണ്ടും മേയ്ക്കപ്പ് ചെയ്യുന്പോഴുണ്ടാകുന്ന സമയനഷ്ടം ഓർത്താണ് രാജു മേയ്ക്ക് നീക്കം ചെയ്യാതിരുന്നത്.  അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ മു​കേ​ഷി​നെ കാ​ണാ​ൻ ആ​രൊ​ക്കെ​യോ വ​ന്നി​ട്ടു​ണ്ടെ​ന്ന് സെ​ക്യൂ​രി​റ്റി​ക്കാ​ര​ൻ വ​ന്നു​പ​റ​ഞ്ഞു. മു​കേ​ഷ് പു​റ​ത്തു​ചെ​ന്ന​പ്പോ​ൾ പ​ത്തു​പ​തി​ന​ഞ്ച് ആ​ൾ​ക്കാ​ർ കാ​ത്തു​നി​ൽ​ക്കു​ന്നു.


അ​വ​ർ പ​റ​ഞ്ഞു: ‌ "സാ​ർ ഇ​വി​ടെ ഒ​രു പീ​സി​നെ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞു. അ​വ​ളെ അ​ങ്ങി​റ​ക്കി വി​ട്ടേ​ക്ക്' മു​കേ​ഷി​ന് പെ​ട്ടെ​ന്ന് കാ​ര്യം മ​ന​സി​ലാ​യി​ല്ല. അ​പ്പോ​ൾ സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ വി​ശ​ദീ​ക​രി​ച്ചു: "സാ​ർ ഇ​വി​ടെ ഒ​രു പെ​ണ്ണി​നെ കൊ​ണ്ടു​വ​ന്നു താ​മ​സി​പ്പി​ക്കു​ന്ന​താ​യി ഞ​ങ്ങ​ള​റി​ഞ്ഞു. അ​വ​ളെ​യ​ങ്ങ് ഇ​റ​ക്കി വി​ട്ടേ​ക്ക്.'

മു​കേ​ഷി​ന് ഇ​പ്പോ​ൾ കാ​ര്യം മ​ന​സി​ലാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു:
""അ​ത് എ​ന്‍റെ ക​സി​നാ​ണ്. എ​ന്നെ കാ​ണാ​ൻ വ​ന്ന​താ​ണ്. അ​വ​ളെ ഉ​പ​ദ്ര​വി​ക്കു​ക​യൊ​ന്നും ചെ​യ്യ​രു​ത്.'അ​വ​ളെ ഞ​ങ്ങ​ൾ ഒ​ന്നു കാ​ണ​ട്ടെ എ​ന്നാ​യി സ​ദാ​ചാ​ര​ക്കൂ​ട്ടം. മു​കേ​ഷ് അ​വ​രെ​യും​കൂ​ട്ടി റൂ​മി​ലേ​ക്കു ചെ​ന്നു. വ​ന്ന​വ​ർ ആ​ദ്യം ക​ണ്ട​ത്, നീ​ണ്ട ത​ല​മു​ടി​യു​മാ​യി ഒ​രു ക​ള​ർ​ഷ​ർ​ട്ടും കൈ​ലി​മു​ണ്ടു​മു​ടു​ത്ത "ക​സി​ന്‍റെ' പു​റ​കു​വ​ശ​മാ​ണ്. "ക​സി​ൻ' ഒ​ന്നു തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ൾ ആ​ൾ​ക്കൂ​ട്ടം ച​മ്മി വി​ള​റി. 


അ​യ്യോ, ഇ​തു ന​മ്മു​ടെ മ​ണി​യ​ൻ​പി​ള്ള രാ​ജു​ച്ചേ​ട്ട​ന​ല്ലേ..! രാജുവിനെ അങ്ങനെയൊരു വേഷത്തിൽ കണ്ട സദാചാക്കമ്മിറ്റിക്കാർ പിന്നെ ചിരിയോടു ചിരിയായി. ഒടുവിൽ മാപ്പു പറഞ്ഞ് അവർ തടിതപ്പി.

Advertisment