/sathyam/media/media_files/2025/12/23/sivaji-2025-12-23-21-49-43.jpg)
പരന്പരാഗത ആശയങ്ങൾ പലപ്പോഴും പ്രകടിപ്പിക്കാറുള്ള തെലുങ്കുനടനാണ് ശിവാജി. തിങ്കളാഴ്ച തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷണൽ ചടങ്ങിൽ നടിമാർക്കെതിരേ ശിവാജി നടത്തിയ പരാമർശങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. "ധ​ൻ​ഡോ​റ'​യു​ടെ പ്രീ റിലീസ് ചടങ്ങിലാണ് നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശവും വിചിത്രവുമായ പരാമർശം ശിവാജി നടത്തിയത്. 54കാ​ര​നാ​യ ശി​വാ​ജി ഉ​പ​ദേ​ശ രൂ​പേ​ണ​യായിരുന്നു പരാമർശങ്ങൾ നടത്തിയത്.
ശി​വാ​ജി നടത്തിയ പ്രസംഗത്തിൽനിന്ന്: "നാ​യി​ക​മാ​ർ ശ​രീ​ര​ത്തി​ന്‍റെ അ​ഴ​ക​ള​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​രു​തെ​ന്ന് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. ദ​യ​വാ​യി സാ​രി​യോ ശ​രീ​രം മു​ഴു​വ​നാ​യും മ​റ​യ്ക്കു​ന്ന വ​സ്ത്ര​ങ്ങ​ളോ ധ​രി​ക്കു​ക. സൗ​ന്ദ​ര്യം ശ​രീ​രം മ​റ​യ്ക്കു​ന്ന വ​സ്ത്ര​ധാ​ര​ണ​ത്തി​ലോ, സാ​രി​യി​ലോ ആ​ണ്. ശാ​രീ​രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ല​ല്ല. ആ​ളു​ക​ൾ ഒ​ന്നും തു​റ​ന്നു പ​റ​യി​ല്ല. കാ​ര​ണം അ​ത് നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്ന് അ​വ​ർ​ക്ക് തോ​ന്നു​ന്നു.
പ​ക്ഷേ ഉ​ള്ളി​ൽ അ​വ​ർ​ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ടേ​ക്കി​ല്ല. ഒ​രു സ്ത്രീ ​പ്ര​കൃ​തി​യെ​പ്പോ​ലെ​യാ​ണ്. പ്ര​കൃ​തി മ​നോ​ഹ​ര​മാ​കു​മ്പോ​ൾ, ന​മ്മ​ൾ അ​തി​നെ ബ​ഹു​മാ​നി​ക്കു​ന്നു. സ്ത്രീ ​അ​മ്മ​യെ​പ്പോ​ലെ​യാ​ണ്, അ​വ​രെ എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്നു. ഇ​തി​ഹാ​സ ന​ടി​മാ​രാ​യ സാ​വി​ത്രി, സൗ​ന്ദ​ര്യ, യുവനടി ര​ശ്മി​ക മ​ന്ദാ​ന എ​ന്നി​വ​രു​ടേ​ത് മ​നോ​ഹ​ര​മാ​യ വ​സ്ത്ര​ധാ​ര​ണ​മാ​ണ്. സ്വാ​ത​ന്ത്ര്യം വി​ല​പ്പെ​ട്ട​താ​ണ്. അ​ത് ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. നി​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ളു​ക​ൾ നി​ങ്ങ​ളെ ബ​ഹു​മാ​നി​ക്കും. ഗ്ലാ​മ​റി​ന് പ​രി​ധി​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം...'
ശി​വാ​ജി​യു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് ആ​ദ്യം പ്ര​തി​ക​രി​ച്ച​വ​രി​ൽ ഒ​രാ​ളാ​ണ് ഗാ​യി​ക ചി​ന്മ​യി ശ്രീ​പാ​ദ. വ​നി​താ അ​ഭി​നേ​താ​ക്ക​ൾ​ക്ക് അ​നാ​വ​ശ്യ​മാ​യ ഉ​പ​ദേ​ശ​മാ​യി​പ്പോ​യി ന​ൽ​കി​യ​തെന്ന് ചി​ന്മ​യി പ​റ​ഞ്ഞു. പ്രൊ​ഫ​ഷ​ണ​ൽ ഇ​ട​ങ്ങ​ളി​ൽ ശി​വാ​ജി ഇ​ത്ത​രം പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ചി​ന്മ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us