/sathyam/media/media_files/2025/11/27/mahavathar-narasimha-2025-11-27-17-51-33.jpg)
"മ​ഹാ​വ​താ​ർ ന​ര​സിം​ഹ' ഓ​സ്​ക​ർ അ​വാ​ർ​ഡ് പ​രി​ഗ​ണ​ന​പ്പട്ടികയിൽ. മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ചി​ത്രം മ​ത്സ​രി​ക്കു​ന്ന​ത്.
കെ​പോ​പ്പ് ഡെ​മ​ൺ ഹ​ണ്ടേ​ഴ്​സ്, സൂ​ട്ടോ​പ്പി​യ -2 തു​ട​ങ്ങി​യ​വ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ സി​നി​മ​ക​ൾ. 2026 മാ​ർ​ച്ച് 16ന് ​ന​ട​ക്കുന്ന 98-ാമ​ത് അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന്‍റെ ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ 35-ാളം ​ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്.
/filters:format(webp)/sathyam/media/media_files/2025/11/27/mahavathar-narasimha-3-2025-11-27-17-53-37.jpg)
ഓ​സ്​ക​റി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ക്ക് ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ർ നോ​മി​നേ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​നു​ള്ള ചി​ത്ര​ങ്ങ​ളു​ടെ അ​ന്തി​മപ​ട്ടി​ക ഡി​സം​ബ​ർ 16നു ​പ്ര​ഖ്യാ​പി​ക്കും.
നെ​റ്റ്ഫ്ലി​ക്സിന്‍റെ കെ​പോ​പ്പ് ഡെ​മോ​ൺ ഹ​ണ്ടേ​ഴ്സ്, ഡ്രീം​വ​ർ​ക്ക്സി​ന്‍റെ ദി ​ബാ​ഡ് ഗ​യ്സ് 2 , വാ​ൾ​ട്ട് ഡി​സ്നി ആ​നി​മേ​ഷ​ൻ സ്റ്റു​ഡി​യോ​സിന്‍റെ സൂ​ട്ടോ​പ്പി​യ 2, ചെ​യി​ൻ​സോ മാ​ൻ, ഡെ​മോ​ൺ സ്ലേ​യ​ർ: ഇ​ൻ​ഫി​നി​റ്റി കാ​സി​ൽ, ഡി​സ്നി-​പി​ക്സാ​റി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന റി​ലീ​സ് എ​ലി​യോ തു​ട​ങ്ങി​യ പ്ര​മു​ഖ സിനിമകളോടാണ് മ​ഹാ​വ​താ​ർ ന​ര​സിം​ഹ മത്സരിക്കുന്നത്.
ഒ​രു പു​രാ​ണജ​യം
അ​ശ്വി​ൻ കു​മാ​ർ സം​വി​ധാ​നം ചെ​യ്ത മ​ഹാ​വ​താ​ർ ന​ര​സിം​ഹ, ഭഗവാൻ വി​ഷ്ണു​വിന്‍റെ അ​വ​താ​ര​ങ്ങ​ളാ​യ വ​രാ​ഹ​ത്തിന്‍റെയും ന​ര​സിം​ഹ​ത്തി​ന്‍റെ​യും ആ​ക​ർ​ഷ​ക​മാ​യ ക​ഥയാണു പറയുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/27/mahavathar-narasimha-2-2025-11-27-17-51-59.jpg)
ജൂ​ലൈ​യി​ൽ 2ഡി, 3ഡി ഫോ​ർ​മാ​റ്റു​ക​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ ​ചി​ത്രം നെ​റ്റ്ഫ്ലി​ക്സി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പ് ത​ന്നെ ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യി മാ​റി.
വി​ഷ്ണു​വിന്‍റെ അ​വ​താ​ര​ങ്ങ​ളെ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന ഏ​ഴ് ഭാ​ഗ​ങ്ങ​ളു​ള്ള സിനിമയുടെ ആദ്യ ഭാഗമാണിത്. ആ​റാ​മ​ത്തെ അ​വ​താ​രമായ പരശുരാമനെ കേന്ദ്രീകരിച്ചുള്ള "മ​ഹാ​വ​താ​ർ പ​ര​ശുറാം​' 2027 ൽ ​റി​ലീ​സ് ചെ​യ്യുമെന്ന് അണിയറക്കാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us