New Update
/sathyam/media/media_files/so1zswQz6yZy4bUaFIQc.jpg)
മുംബൈ: മറാത്തി നടൻ അതുൽ പർചുരെ (57) നിര്യാതനായി. മരണകാരണം വ്യക്തമല്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബുദം ബാധിച്ചിരുന്നെങ്കിലും, പിന്നീട് രോഗമുക്തനായിരുന്നു. നടന്റെ വിയോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചിച്ചു.
Advertisment
മറാത്തി, ബോളിവുഡ് സിനിമകളിലെ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത്, അജയ് ദേവ്ഗൺ തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചു. കപിൽ ശർമ്മ ഷോയിലൂടെയും ശ്രദ്ധേയനാണ്.