Advertisment

ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

New Update
baby-death

ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ മെഷീന്‍ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ കഴിഞ്ഞ ദിവസം ബിസ്‌ക്കറ്റ് ഫാക്ടറിയിലായിരുന്നു സംഭവം.

Advertisment

മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരനായ ആയുഷ് ചൗഹാന്‍ ആണ് മരിച്ചത്. അമ്മയോടൊപ്പം ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ എത്തിയതായിരുന്നു കുട്ടി. മെഷീന്‍ ബെല്‍റ്റില്‍ നിന്ന് ബിസ്‌ക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാര്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അംബര്‍നാഥ് പൊലീസ് പറഞ്ഞു.

Advertisment