/sathyam/media/media_files/2025/10/28/b3-2025-10-28-22-58-53.jpg)
ലോകമെമ്പാടും തെലുഗു സിനിമയ്ക്ക് മേല്‍വിലാസം നേടിക്കൊടുത്ത സിനിമയാണ് ബാഹുബലി.
/filters:format(webp)/sathyam/media/media_files/2025/10/28/bahubali-2025-10-28-22-57-21.jpg)
കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച രാജമൗലി-പ്രഭാസ് ചിത്രം ഇന്ത്യന്‍ വെള്ളിത്തിരയില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമയാണ്.
ബാഹുബലിയുടെ രണ്ടാം ഭാഗത്തിനും വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ ബാഹുബലിയുടെ മൂന്നാം ഭാഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പുറത്തിറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/28/3-2025-10-28-23-03-03.jpg)
മൂന്നാം ഭാഗം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആനിമേഷന്‍ എന്നിവ ഉപയോഗിച്ച് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ബാഹുബലി 3-യുടെ ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കാനാണ് രാജമൗലി പദ്ധതിയിടുന്നതെന്നാണ് അണിയറക്കാരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രോജക്ട് വൈകാതെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ബാഹുബലി റിലീസായി പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സിനിമ വീണ്ടും പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറക്കാര്‍.
/filters:format(webp)/sathyam/media/media_files/2025/10/28/ba-2025-10-28-23-05-17.jpg)
'ബാഹുബലി ദി എപ്പിക്ക്' എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4കെ ദൃശ്യമികവില്‍ ആണ് റീ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/28/bahu-2025-10-28-23-07-10.jpg)
ഒക്ടോബര്‍ 31ന് ആണ് റീ റിലീസ് പ്ലാന്‍ ചെയ്യുന്നത്. ബാഹുബലി തീര്‍ച്ചയായും നൂറു കോടി ക്ലബില്‍ ഇടംനേടുമെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us