New Update
/sathyam/media/media_files/2025/11/06/ajith-2025-11-06-22-42-10.jpg)
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈ ഇസിആറിലുള്ള വീട്ടിലാണ് ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഇമെയിൽ സന്ദേശം ലഭിച്ചത്.
Advertisment
സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല.
നടി രമ്യ കൃഷ്ണന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. രജനികാന്ത്, വിജയ്, തൃഷ, നയൻതാര എന്നിവരുടെ വീടുകളിലും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us