/sathyam/media/media_files/2025/10/03/dheeram-2-2025-10-03-20-04-16.jpg)
ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം"ത്തിൻ്റെ ടീസർ റിലീസ് ആയി. ടീസർ ഇറങ്ങി ദിവസങ്ങൾ കഴിയുമ്പോഴേക്കും മറ്റ് താരങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും മികച്ച രീതിയിൽ അഭിനന്ദനപ്രവാഹം ലഭിക്കുന്നു.
പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജ് ടീസർ കണ്ട് അഭിനന്ദിച്ച വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ധീരം ചിത്രത്തിൻ്റെ സംവിധായകൻ ജിതിൻ.
മുൻപും പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഹൈ വോൾട്ടേജ് മുഴുനീള പോലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഒരു കംപ്ലീറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ മിക്സാണ് ചിത്രം എന്നുള്ള സൂചനകൾ ടീസറിൽ നിന്നും ലഭിക്കുന്നുണ്ട്.
റെമോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്.
ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തും.
ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ
ഡി.ഓ.പി സൗഗന്ദ് എസ്.യൂ ആണ്.
ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്.
അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രോജക്ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പി.ആർ.ഓ: പി.ശിവപ്രസാദ്.