ഷാ​രൂ​ഖി​ന്‍റെ അ​റു​പ​താം പി​റ​ന്നാ​ളി​ന് ഫി​ലിം ഫെ​സ്റ്റി​വ​ൽ പ്ര​ഖ്യാ​പി​ച്ച് പി​വി​ആ​ർ

author-image
ഫിലിം ഡസ്ക്
New Update
sharuk khan film festival

ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ ഷാ​രൂ​ഖ് ഖാ​ന്‍റെ അ​റു​പ​താം പി​റ​ന്നാ​ളോ​ട​നു​ബ​ന്ധി​ച്ച് ഫി​ലിം ഫെ​സ്റ്റി​വ​ൽ പ്ര​ഖ്യാ​പി​ച്ച് പി​വി​ആ​ർ ഐ​നോ​ക്സ്.  

Advertisment

sharuk khan chennai express

ന​വം​ബ​ർ ര​ണ്ടി​ന് താ​ര​ത്തി​ന്‍റെ ഷ​ഷ്ടി​പൂ​ർ​ത്തി​യാ​ണ്. ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​വേ​ള​യി​ൽ ര​ണ്ടാ​ഴ്ച​ത്തെ ഫി​ലിം ഫെ​സ്റ്റി​വ​ൽ ആ​ണ് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മ​ൾ​ട്ടി​പ്ലെ​ക്സ് ശൃം​ഖ​ല​യാ​യ പി​വി​ആ​ർ ഐ​നോ​ക്സ് പ്ര​ഖ്യാ​പി​ച്ച​ത്.

sharuk khan devadas

ഒ​ക്ടോ​ബ​ർ 31 മു​ത​ൽ, 30ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലെ 75 സി​നി​മാ​ശാ​ല​ക​ളി​ലാ​യി ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​മേ​ള​യി​ൽ, ഷാ​രൂ​ഖ് ഖാ​ന്‍റെ ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ആ​സ്വാ​ദ​ക​രു​ടെ സ​ന്തോ​ഷ​ത്തി​ലും ദുഃ​ഖ​ത്തി​ലും ആ​ഘോ​ഷ​വേ​ള​ക​ളി​ലും ഇ​ഴ​ചേ​ർ​ന്ന ആ ​ചി​ത്ര​ങ്ങ​ൾ ആ​ഘോ​ഷ​വേ​ള​യി​ൽ വീ​ണ്ടും കാ​ണാം.

sharuk khan dil se

രോ​ഹി​ത് ഷെ​ട്ടി​യു​ടെ ആ​ക്ഷ​ൻ-​കോ​മ​ഡി ഡ്രാ​മ "ചെ​ന്നൈ എ​ക്സ്പ്ര​സ്', സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പ്ര​ണ​യ​ത്തി​ന്‍റെ​യും അ​ഭി​ലാ​ഷ​ങ്ങ​ളു​ടെ​യും ദു​ര​ന്ത മാ​സ്റ്റ​ർ​പീ​സാ​യ "ദേ​വ​ദാ​സ്', അ​ഭി​നി​വേ​ശ​ത്തി​ന്‍റെ​യും ക​ലാ​പ​ത്തി​ന്‍റെ​യും വേ​ട്ട​യാ​ടു​ന്ന ക​ഥ​യാ​യ "ദി​ൽ സേ', ​പ്ര​ണ​യി​താ​ക്ക​ളു​ടെ "ക​ഭി ഹാ​ൻ ക​ഭി നാ', ​ദേ​ശ​സ്‌​നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും "മേം ​ഹൂ നാ', ​പു​ന​ർ​ജ​ന്മ ഇ​തി​ഹാ​സം "ഓം ​ശാ​ന്തി ഓം',  ​സൂ​പ്പ​ർ​സ്റ്റാ​ർ ഏ​റ്റ​വും പു​തി​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ "ജ​വാ​ൻ' തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​നി​ര​യി​ലെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

sharuk hnan kabhi haan khabi na

ച​ല​ച്ചി​ത്ര​മേ​ള​യെ​ക്കു​റി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ പ​റ​ഞ്ഞു: "സി​നി​മ എ​ന്‍റെ വീ​ടാ​ണ്. സി​നി​മ​ക​ൾ വ​ലി​യ സ്‌​ക്രീ​നി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത് കാ​ണു​ന്ന​ത് മ​നോ​ഹ​ര​മാ​യ പു​നഃ​സ​മാ​ഗ​മം പോ​ലെ​യാ​ണ്. 

sharook khan main hoo na

ഈ ​സി​നി​മ​ക​ൾ എ​ന്‍റെ മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി അ​വ​യെ സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ച്ച പ്രേ​ക്ഷ​ക​രു​ടേ​താ​ണ്. ന​മ്മ​ളെ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ​ങ്കി​ട്ട സി​നി​മ​യു​ടെ സ​ന്തോ​ഷം. അ​തെ​ല്ലാം അ​നു​ഭ​വി​ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു...' 

sharuk khan om shanthi om

"ഷാ​രൂ​ഖ് ഖാ​ൻ ഒ​രു ആ​ഗോ​ള ഐ​ക്ക​ൺ എ​ന്ന​തി​ലു​പ​രി ഒ​രു വി​കാ​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന്ത്രി​ക​ത പ​ക​ർ​ത്തു​ന്ന നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ​യു​ള്ള അ​സാ​ധാ​ര​ണ​മാ​യ യാ​ത്ര ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. 

sharuk khan jawan

ഈ ​ഉ​ത്സ​വം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ർ​ക്കു​മു​ള്ള ആ​ശം​സ​യാ​ണ്...' പി​വി​ആ​ർ ഐ​നോ​ക്സ് ലി​മി​റ്റ​ഡ് ലീ​ഡ് സ്ട്രാ​റ്റ​ജി​സ്റ്റ് നി​ഹാ​രി​ക ബി​ജ്‌​ലി പ​റ​ഞ്ഞു.

Advertisment