/sathyam/media/media_files/2025/10/20/kajol-2025-10-20-18-45-16.jpg)
തലമുറകളെ പ്രചോദിപ്പിക്കുന്ന ഇ​ന്ത്യ​ന്‍ അഭ്രപാളിയിലെ പ്ര​ണ​യമഹോത്സവം "ദി​ല്‍​വാ​ലെ ദു​ല്‍​ഹ​നി​യ ലേ ​ജാ​യേം​ഗേ' റി​ലീ​സ് ചെ​യ്തി​ട്ട് ഒ​ക്ടോ​ബ​ര്‍ 20ന് ​മു​പ്പ​തു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്നു.
ലോ​ക​സി​നി​മ​യി​ല്‍ നി​ര​വ​ധി റെ​ക്കോ​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ ചി​ത്ര​മാ​ണ് ക​ജോ​ള്‍-​ഷാ​രൂ​ഖ് കോ​മ്പോ​യി​ല്‍ പി​റ​ന്ന "ഡി​ഡി​എ​ല്‍​ജെ'. മു​പ്പ​താം വാ​ര്‍​ഷി​ക​ത്തി​ല്‍ ക​ജോ​ള്‍ ചി​ത്ര​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞത് ആരാധകർ ഏറ്റെടുത്തു.
"ദി​ല്‍​വാ​ലെ ദു​ല്‍​ഹ​നി​യ ലേ ​ജാ​യേം​ഗേ' ഒ​രി​ക്ക​ലും പു​നഃ​സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​ജോ​ള്‍. മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ന​ശ്വ​ര​പ്ര​ണ​യ​കാ​വ്യ​ത്തി​ലെ നാ​യി​ക.
"ഒ​രി​ക്ക​ലും ക​ഴി​യി​ല്ല. ആ ​മാ​ന്ത്രി​ക​ത പു​നഃ​സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് വിശ്വസിക്കുന്നില്ല. ഇ​ന്നു നി​ങ്ങ​ള്‍​ക്ക് ഡി​ഡി​എ​ല്‍​ജെ പോ​ലൊ​രു സി​നി​മ നി​ര്‍​മി​ക്കാം. പ​ക്ഷേ അ​തൊ​രി​ക്ക​ലും ഡി​ഡി​എ​ല്‍​ജെ ആ​കി​ല്ല.
നി​ങ്ങ​ള്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍, സാ​ഹ​ച​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മാ​റ്റി​യാ​ലും, ക​ഥ​യ്ക്ക് പു​തി​യ​കാ​ല​ത്തി​നും സ​മൂ​ഹ​ത്തി​നും ചി​ന്ത​യ്ക്കും അ​നു​സൃ​ത​മാ​യി പൊ​രു​ത്ത​പ്പെ​ടു​ത്തേ​ണ്ടി​വ​രും. അ​ത് സി​നി​മ​യു​ടെ മു​ഴു​വ​ന്‍ ഭാ​ഷ​യെ​യും മാ​റ്റും. ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യ്ക്ക് ഈ ​ചി​ത്രം എ​ത്ര​ത്തോ​ളം ഇ​ണ​ങ്ങു​മെ​ന്ന​തും ച​ര്‍​ച്ചാ​വി​ഷ​യ​മാ​ണ്.
അ​ക്കാ​ല​ത്ത്, ര​ണ്ട് എ​ന്‍​ആ​ര്‍​ഐ ജോ​ഡി​ക​ളു​ടെ ക​ഥ​യു​മാ​യി ബോ​ളി​വു​ഡ് പ്ര​ണ​യ​ചി​ത്ര​ങ്ങ​ളെ പു​ന​ര്‍​നി​ര്‍​വ​ചി​ച്ച ചി​ത്ര​മാ​യി​രു​ന്നു 'ഡി​ഡി​എ​ല്‍​ജെ'. ഇ​പ്പോ​ഴും അ​തി​ന് ആ​രാ​ധ​ക​രു​ടെ ഒ​രു നി​ര ത​ന്നെ​യു​ണ്ട്. ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ളും ഡ​യ​ലോ​ഗു​ക​ളു​മെ​ല്ലാം ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ര്‍​ക്കു മ​നഃ​പ്പാ​ഠ​മാ​ണ്...'
"തി​ക​ഞ്ഞ സി​നി​മ എ​ന്നൊ​ന്നു​ണ്ടെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. പൂ​ര്‍​ണ​ത​യു​ള്ള സിനിമ എ​ന്താ​ണെ​ന്ന് ആ​ര്‍​ക്കെ​ങ്കി​ലും അ​റി​യാ​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല ! പ​ക്ഷേ, ഇ​പ്പോ​ഴും ചി​ത്രം കാ​ണാ​ന്‍ ധാ​രാ​ളം പേ​ര്‍ എ​ത്തു​ന്നു. ക​ണ്ട​വ​ര്‍​ത​ന്നെ വ​ര്‍​ഷ​ങ്ങ​ളാ​യി വീ​ണ്ടു​മെ​ത്തു​ന്നു.
'ഡി​ഡി​എ​ല്‍​ജെ'​യു​ടെ മു​പ്പ​തു വ​ര്‍​ഷം അ​തി​ശ​യ​ക​ര​മാ​ണ്! അ​ഭി​നേ​താ​ക്ക​ള്‍ ഒ​രു സി​നി​മ​യു​ടെ ജോ​ലി പൂ​ര്‍​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍, അ​തി​നെ സ​ജീ​വ​മാ​യി നി​ല​നി​ര്‍​ത്തു​ന്ന​ത് പ്രേ​ക്ഷ​ക​രാ​ണ്. ആ​ദി​ത്യ ചോ​പ്ര സം​വി​ധാ​നം ചെ​യ്ത റൊ​മാ​ന്റി​ക് ഡ്രാ​മ​യു​ടെ കാ​ര്യ​ത്തി​ലും അ​താ​ണ് സം​ഭ​വി​ച്ച​ത്...'
മ​ഞ്ഞു​മൂ​ടി​യ സ്വി​റ്റ്​സ​ര്‍​ല​ന്‍​ഡി​ല്‍​നി​ന്ന് പ​ഞ്ചാ​ബി​ലെ ക​ടു​കു​പാ​ട​ങ്ങ​ളി​ലേ​ക്കു നീ​ളു​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ആ​ദി​ത്യ ചോ​പ്ര​യെ​യാ​ണ് ഇ​പ്പോ​ഴും സ​ജീ​വ​മാ​യി നി​ല​നി​ല്‍​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ മാ​സ്മ​രി​ക​ത​യ്ക്ക് ക​ജോ​ള്‍ പ്ര​ശം​സി​ച്ച​ത്.
"സി​നി​മ നി​ര്‍​മി​ക്കു​ന്ന വ്യ​ക്തി​യു​ടെ ബോ​ധ്യം സി​നി​മ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​തു​മാ​യി വ​ള​രെ​യ​ധി​കം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു.
ഇ​ത് ബോ​ധ്യ​ത്തോ​ടെ​യും അ​ഭി​നി​വേ​ശ​ത്തോ​ടെ​യും നി​ര്‍​മി​ച്ച​താ​ണ്. ആ ​ര​ണ്ടു കാ​ര്യ​ങ്ങ​ളും എ​ല്ലാ​യ്​പ്പോ​ഴും ക്യാ​മ​റ​യി​ല്‍ മ​നോ​ഹ​ര​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു...' കജോൾ കൂട്ടിച്ചേർത്തു.