ഷോ​ലെ ന​ട​ന്‍ ഗോ​വ​ര്‍​ധ​ന്‍ അ​സ്രാ​നി​ക്ക് വി​ട; മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് താ​രം പ​ണ്ടു പ​റ​ഞ്ഞ​ത് ഇ​പ്പോ​ള്‍ വൈ​റ​ല്‍, അ​ഭി​മു​ഖ​ത്തിന്‍റെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ള്‍

പു​നെ​യി​ലെ ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ അ​ദ്ദേ​ഹം 1960-ക​ളു​ടെ മ​ധ്യ​ത്തി​ലാ​ണ് ഹി​ന്ദി ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ല്‍ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.

author-image
ഫിലിം ഡസ്ക്
New Update
govardhan asrani

ഇ​തി​ഹാ​സ​ചി​ത്രം 'ഷോ​ലെ'​യി​ലെ ജ​യി​ല​ര്‍ വേ​ഷ​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ മു​തി​ര്‍​ന്ന ന​ട​ന്‍ ഗോ​വ​ര്‍​ധ​ന്‍ അ​സ്രാ​നി (84) വി​ട​വാ​ങ്ങി. ദീ​ര്‍​ഘ​കാ​ല​മാ​യി അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

Advertisment

പു​നെ എ​ഫ്ടി​ഐ​ഐ​യി​ല്‍​നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ അ​സ്രാ​നി 350-ല​ധി​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. മും​ബൈ​യി​ലെ ത​ന്റെ ആ​ദ്യ​കാ​ല ജീ​വി​തം അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞു: 'ര​ണ്ട് വ​ര്‍​ഷ​മാ​യി ഞാ​ന്‍ അ​വ​സ​ര​ത്തി​നാ​യി ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ന്ദി​രാ ഗാ​ന്ധി ഞ​ങ്ങ​ളെ സ​ഹാ​യി​ച്ചു, എ​ഫ്ടി​ഐ​ഐ ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ളോ​ട് ഇ​ന്ത്യ​യു​ടെ പ്രി​യ​ങ്ക​രി​യാ​യ ഇ​ന്ദി​രാ ഗാ​ന്ധി അ​ഭ്യ​ര്‍​ഥി​ച്ചു...'

govardhan asrani-6

അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ക​രി​യ​റി​ല്‍, 350-ലേ​റെ സി​നി​മ​ക​ളി​ല്‍ അ​സ്രാ​നി അ​ഭി​ന​യി​ച്ചു. പു​നെ​യി​ലെ ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ (FTII) പ​രി​ശീ​ല​നം നേ​ടി​യ അ​ദ്ദേ​ഹം 1960-ക​ളു​ടെ മ​ധ്യ​ത്തി​ലാ​ണ് ഹി​ന്ദി ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ല്‍ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ആ​ദ്യ​കാ​ല ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു അ​സ്രാ​നി. യൗ​വ്വ​നാ​രം​ഭ​ത്തി​ല്‍ മും​ബൈ​യി​ലെ​ത്തു​ക​യും സി​നി​മ​ക​ളി​ല്‍ അ​വ​സ​ര​ത്തി​നാ​യി പ​ല​രെ​യും സ​മീ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് അ​സ്രാ​നി. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ നൗ​ഷാ​ദു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച അ​സ്രാ​നി, അ​ദ്ദേ​ഹം സി​നി​മ​യി​ലെ​ത്താ​ന്‍ ത​ന്നെ സ​ഹാ​യി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചു.

govardhan asrani-7

എ​ന്നാ​ല്‍, നൗ​ഷാ​ദി​ല്‍​നി​ന്നു അ​സ്രാ​നി​ക്ക് സ​ഹാ​യ​മൊ​ന്നും ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന്, അ​ദ്ദേ​ഹം ത​ന്റെ ജ​ന്മ​നാ​ടാ​യ ജ​യ്പു​രി​ലേ​ക്ക് മ​ട​ങ്ങി. അ​ദ്ദേ​ഹ​ത്തി​ന്റെ മാ​താ​പി​താ​ക്ക​ള്‍ കു​ടും​ബ​ത്തി​ന്റെ കാ​ര്‍​പെ​റ്റ് ഷോ​പ്പി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, അ​ദ്ദേ​ഹം പു​നെ​യി​ല്‍ എ​ത്തു​ക​യും ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ചേ​രു​ക​യും പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ഠ​ന​ശേ​ഷം, ബോ​ളി​വു​ഡി​ലെ പ​ല പ്ര​മു​ഖ​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. അ​ഭി​ന​യ​ത്തി​ന് സ​ര്‍​ട്ടി​ഫി​ക്കെ​റ്റി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തെ പ​ല​രും പു​ച്ഛി​ച്ചു. 

govardhan asrani-5

സം​വി​ധാ​യ​ക​രി​ല്‍​നി​ന്നും നി​ര്‍​മാ​താ​ക്ക​ളി​ല്‍​നി​ന്നും ക​യ്‌​പേ​റി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ത​നി​ക്കു​ണ്ടാ​യ​തെ​ന്ന് അ​സ്രാ​നി പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഷ്ട​പ്പെ​ട്ട അ​സ്രാ​നി പി​ന്നീ​ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. 

govardhan asrani-3

'ഒ​രി​ക്ക​ല്‍ ഇ​ന്ദി​രാ ഗാ​ന്ധി പു​നെ​യി​ല്‍ വ​ന്നു. ഞ​ങ്ങ​ള്‍ അ​വ​രോ​ടു ത​ങ്ങ​ളു​ടെ വി​ഷ​മ​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. പി​ന്നീ​ട് അ​വ​ര്‍ മും​ബൈ​യി​ല്‍ വ​ച്ച് നി​ര്‍​മാ​താ​ക്ക​ളോ​ട് പു​നെ​യി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ​വ​ര്‍​ക്ക് അ​വ​സ​രം കൊ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു. 

അ​തി​നു​ശേ​ഷം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ​വ​രെ​ത്തേ​ടി അ​വ​സ​ര​ങ്ങ​ള്‍ വ​രാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്ന്, ജ​യ ഭാ​ദു​രി​ക്കും (ജ​യ ബ​ച്ച​ന്‍) എ​നി​ക്കും 'ഗു​ഡ്ഡി'​യി​ല്‍ അ​വ​സ​രം ല​ഭി​ച്ചു. ഗു​ഡ്ഡി ഹി​റ്റാ​യ​പ്പോ​ള്‍ ആ​ളു​ക​ള്‍ എ​ഫ്ടി​ഐ​ഐ​യെ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​ന്‍ തു​ട​ങ്ങി...' അ​സ്രാ​നി പ​റ​ഞ്ഞു.

govardhan asrani-2

ന​ട​ന്‍ മാ​ത്ര​മ​ല്ല, സം​വി​ധാ​ന​രം​ഗ​ത്തും അ​സ്രാ​നി തി​ള​ങ്ങി. മി​ക​ച്ച ഗാ​യ​ക​ന്‍ കൂ​ടി​യാ​യി​രു​ന്നു അ​സ്രാ​നി. 1977ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ആ​ലാ​പ് എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി ര​ണ്ടു ഗാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം പാ​ടി. ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ച്ച​തും അ​ദ്ദേ​ഹം ത​ന്നെ​യാ​യി​രു​ന്നു. 

ഉ​ധാ​ന്‍ (1997), ദി​ല്‍ ഹി ​തൊ ഹൈ (1992), ​ഹം ന​ഹി സു​ധ​റേം​ഗെ (1980), സ​ലാം മേം​സാ​ബ് (1979), ച​ലാ മു​രാ​രി ഹീ​റോ ബ​ന്‍​നേ (1977), അം​ദാ​വ​ദ് നൊ ​റി​ക്ഷ​വാ​ലോ (1974) എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ള്‍. 

govardhan asrani-4

അ​സ്രാ​നി അ​ഭി​ന​യി​ച്ച പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍- പ​രി​ച​യ് (1972), ഷോ​ലെ (1975), റ​ഫൂ ച​ക്ക​ര്‍ (1975),     ജോ ​ജീ​താ വോ​ഹി സി​ക്ക​ന്ദ​ര്‍ (1992), ഘ​ര്‍​വാ​ലി ബാ​ഹ​ര്‍​വാ​ലി (1998), ഹീ​റോ ഹി​ന്ദു​സ്ഥാ​നി (1998), മെ​ഹ​ന്ദി (1998), മ​ദ​ര്‍ (1999), ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ഖി​ലാ​ഡി (1999), മേ​ള (2000), ആ​ഘാ​സ് (2000), ല​ജ്ജ (2001), മും​ബൈ മാ​റ്റി​നി (2003), ഹ​ല്‍​ച​ല്‍ (2005), ഗ​രം മ​സാ​ല (2005), മാ​ലാ​മാ​ല്‍ വീ​ക്ക്ലി (2006), ബി​ല്ലു ബാ​ര്‍​ബ​ര്‍ (2009- മ​മ്മൂ​ട്ടി-​ശ്രീ​നി​വാ​സ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ എം. ​മോ​ഹ​ന​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ക​ഥ പ​റ​യു​മ്പോ​ള്‍ എ​ന്ന ചി​ത്ര​ത്തി​ന്റെ ഹി​ന്ദി റീ​മേ​ക്ക്).

Advertisment