/sathyam/media/media_files/2025/10/29/thalavara-lokah-2025-10-29-15-27-52.jpg)
അർജുൻ അശോകന്‍റെ ഇതുവരെയുള്ള കരിയറിലെ മികച്ച ചിത്രമാണ് "ത​ല​വ​ര'. വെള്ളപ്പാണ്ടു ബാധിച്ച ജ്യോതിഷ് എന്ന കഥാപാത്രമായാണ് അർജുൻ വെള്ളിത്തിരയിലെത്തുന്നത്.
പ്രേ​ക്ഷ​ക​രി​ൽ​നി​ന്ന് മി​ക​ച്ച അ​ഭി​പ്രാ​യമുണ്ടായങ്കിലും തിയറ്ററിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ന്‍റെ സൂ​പ്പ​ർ​നായിക ചി​ത്രമായ "ലോ​ക' യ്ക്കു മുന്നിൽ അർജുന്‍റെ "ത​ല​വ​ര' മായുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/29/thalavara-2025-10-29-15-35-57.jpg)
ബോക്സ്ഓഫീസിൽ കുത്തനെ വീണ ചിത്രം ഇപ്പോൾ ഒടിടിയിലും ഇതേ വെല്ലുവിളി നേരിടേണ്ടിവരും. 31ന് ജിയോ ഹോട്ട്സ്റ്റാറിൽ 'ലോക'സ്ട്രീമിങ് ആരംഭിക്കുകയാണ്.
'ത​ല​വ​ര' ആമസോൺ പ്രൈമിൽ കാണാം. ​ഫീ​ൽ ഗു​ഡ് ഡ്രാ​മ ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ൽ കാണാം. അശോകൻ, സോഹൻലാൽ, രേവതി ശർമ, ദേവദർശിനി സുകുമാരൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്നു. അഖിൽ അനിൽകുമാറാണ് സംവിധാനം. മഹേഷ് നാരായണൻ, ഷെബിൻ ബക്കർ എന്നിവരാണ് നിർമാണം.
/filters:format(webp)/sathyam/media/media_files/2025/10/29/thalavara-2-2025-10-29-15-35-43.jpg)
വെ​ള്ള​പ്പാ​ണ്ട് ബാ​ധി​ച്ച ജ്യോ​തി​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെയാണ് അ​ർ​ജു​ൻ അ​ശോ​ക​ൻ അ​വ​ത​രി​പ്പി​ക്കു​ന്നത്. സാ​മൂ​ഹി​ക മു​ൻ​വി​ധി​ക​ളും വ്യ​ക്തി​പ​ര​മാ​യ അ​ര​ക്ഷി​താ​വ​സ്ഥ​യും നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും ജ്യോ​തി​ഷ് പ്ര​തീ​ക്ഷ​യു​ടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ജ്യോ​തി​ഷിന്‍റെ പോ​രാ​ട്ട​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് സി​നി​മയുടെ സഞ്ചാരം.
"തലവര'യിലെ അഭിനയത്തിന് ചലച്ചിത്രലോകത്തുനിന്ന് മികച്ചപ്രതികരണമാണ് അർജുന് ലഭിച്ചത്. നിരവധി താരങ്ങളും അണിയറക്കാരും അർജുന് ആശംസകളുമായി എത്തി.
/filters:format(webp)/sathyam/media/media_files/2025/10/29/thalavara-3-2025-10-29-15-37-02.jpg)
വ്യത്യസ്ത ഇതിവൃത്തം സ്വീകരിച്ച "തലവര' മികച്ച ചിത്രമാണെന്ന് ന​ടി മം​മ്ത മോ​ഹ​ൻ​ദാ​സ് അഭിപ്രായപ്പെട്ടു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ത​ല​വ​ര​യെ പ്ര​ശം​സി​ക്കുകയും ചെയ്തു മംമ്ത.
എ​ല്ലാ ദി​വ​സ​വും പോരാടുന്ന യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ ​ഹീ​റോ​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന തി​ര​ക്ക​ഥ തെ​ര​ഞ്ഞെ​ടു​ത്ത അർജുന് ആശംസകളെന്ന് മംമ്ത പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us