സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് എത്തുമ്പോൾ ലോകം തിരയുന്നത് അദ്ദേഹത്തിന്റെ അമ്മയെ കുറിച്ച്. ഇന്ത്യൻ സിനിമയിൽ വലിയ വിവാദം സൃഷ്ടിച്ച സംവിധായിക മീരാ നായർ. 'കാമസൂത്ര: എ ടെയില്‍ ഓഫ് ലവ് ' എന്ന ചിത്രം വർഷങ്ങൾക്ക് ശേഷം വീണ്ടും ചർച്ചയാവുന്നു. പ്രണയത്തിലും ലൈംഗികതയിലും സ്ത്രീയുടെ അഭിലാഷം 2025 ലും ചര്‍ച്ചയാകുമ്പോൾ

ആരാധകരുടെ ആശംസകളും പ്രശംസയും ഇന്റര്‍നെറ്റില്‍ നിറഞ്ഞപ്പോള്‍, ഒരിക്കല്‍ അപലപിക്കപ്പെടുകയും സ്വന്തം നാട്ടില്‍നിന്ന് ഇല്ലാതാക്കപ്പെടുകയും ചെയ്ത സിനിമ ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധപിടിച്ചുപറ്റുന്നതായി. 

author-image
ഫിലിം ഡസ്ക്
New Update
zohran mamdani mira nair

ലോക നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് സൊഹ്‌റാന്‍ മംദാനി എന്ന ഇന്തോ-അമേരിക്കന്‍ മുസ്ലീം എത്തുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായത് മംദാനിയുടെ പ്രചാരണ പ്രസംഗങ്ങളോ നയ വാഗ്ദാനങ്ങളോ അല്ല മറിച്ച്, അദ്ദേഹത്തിന്റെ അമ്മ മീരാ നായരുടെ കാമസൂത്ര: എ ടെയില്‍ ഓഫ് ലവ് എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു.

Advertisment

kamasutra a tale of love-2

ആരാധകരുടെ ആശംസകളും പ്രശംസയും ഇന്റര്‍നെറ്റില്‍ നിറഞ്ഞപ്പോള്‍, ഒരിക്കല്‍ അപലപിക്കപ്പെടുകയും സ്വന്തം നാട്ടില്‍നിന്ന് ഇല്ലാതാക്കപ്പെടുകയും ചെയ്ത സിനിമ ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധപിടിച്ചുപറ്റുന്നതായി. 

kamasutra a tale of love

സൊഹ്റാന്‍ മംദാനിയുടെ വിജയം ഒരു നാഴികക്കല്ലാണ്. ജനാധിപത്യ സോഷ്യലിസ്റ്റും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗവുമായ 34 കാരനായ മംദാനി, മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെ പരാജയപ്പെടുത്തിയാണ് ലോകനഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ പരമോന്നത പദവിയിലേക്കെത്തുന്നത്. 

mira nair and zohran mamdani

''ഞങ്ങള്‍ നിങ്ങളായതിനാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പോരാടും..'' മാറ്റത്തിനായി വോട്ട് ചെയ്ത ന്യൂയോര്‍ക്കുകാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ വിജയ പ്രസംഗത്തില്‍ പറഞ്ഞു. ഭാവി നമ്മുടെ കൈകളിലാണെന്നും ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും മംദാനി പറഞ്ഞു.

4a0fbqjg_zohran-mamdani_625x300_05_November_25

ഒരു ഇന്ത്യന്‍ ലൈംഗിക കഥ സലാം ബോംബെ, മണ്‍സൂണ്‍ വെഡിംഗ്, ദി നെയിംസേക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകയായ മീരാ നായരുടെ മകനാണ് മംദാനി. അവരുടെ ഏറ്റവും പ്രശസ്തവും വിവാദപരവുമായ സിനിമ കാമസൂത്ര: എ ടെയില്‍ ഓഫ് ലവ് ആണ്. 

kamasutra a tale of love-3

മീരാ നായരുടെ ഏറ്റവും പ്രകോപനപരമായ സൃഷ്ടിയായിരുന്നു, പതിനാറാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ലൈംഗികത പ്രമേയമായ പ്രണയകഥ. ഇന്ദിരാ വര്‍മയും സരിത ചൗധരിയുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 

kamasutra a tale of love-4

പ്രണയം, അധികാരം, പെണ്ണുടല്‍ എന്നിവയെക്കുറിച്ചുള്ള ദുരന്തപൂര്‍ണമായ കഥയാണ് കാമസൂത്ര. ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം 'കാമസൂത്ര'  ഒരു മാസ്റ്റര്‍പീസായി ഇപ്പോഴും തുടരുന്നു.

1996ല്‍ സംഭവിച്ചത് 

രൂക്ഷ വിമര്‍ശനങ്ങളാണ് കാമസൂത്രയ്ക്കു നേരിടേണ്ടിവന്നത്. അതിലെ കിടപ്പറരംഗങ്ങളും സ്ത്രീ അഭിലാഷങ്ങളുടെ തുറന്നുപറച്ചിലുകളും ഇന്ത്യയില്‍ സിനിമ വലിയ വിവാദമായി. 

kamasutra a tale of love-6

അന്താരാഷ്ട്ര തലത്തില്‍ ചിത്രം വിതരണത്തിനെടുത്ത ട്രൈമാര്‍ക്ക് പിക്ചേഴ്സിന് വിദേശത്ത് റിലീസ് ഉറപ്പാക്കാന്‍ ചില സീനുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവന്നു. 

മോഷന്‍ പിക്ചര്‍ അസോസിയേഷന്‍ ഓഫ് അമേരിക്ക (MPAA) ഇതിന് റേറ്റ് നല്‍കാന്‍ വിസമ്മതിച്ചു, കൂടാതെ ഇന്ത്യന്‍ സെന്‍സര്‍മാര്‍ ഇത് 'പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്ര അശ്ലീലം' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കിടയില്‍ മീരാ നായരുടെ സ്ത്രീവാദ അഭിലാഷങ്ങള്‍ കുഴിച്ചുമൂടി.

kamasutra a tale of love-7

1996ല്‍ 'കാമസൂത്ര' അപവാദമായിരുന്നു. 2025ല്‍ അതു വീണ്ടും ചര്‍ച്ചയാകുന്നു. പ്രണയത്തിലും ലൈംഗികതയിലും സ്ത്രീയുടെ അഭിലാഷം ചര്‍ച്ചയാകുകയും ചെയ്യുന്നു.

Advertisment