/sathyam/media/media_files/2025/11/08/nayakan-re-release-2025-11-08-22-05-08.jpg)
മുംബൈ അധോലോകനായകന്‍ 'വേലു നായ്ക്ക'രായി കമല്‍ഹാസന്‍ വെള്ളിത്തിരയില്‍ ആറാടിയ 'നായകന്‍' തമിഴ് ചലച്ചിത്രചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്.
38 വര്‍ഷത്തിനുശേഷം കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും ക്ലാസിക് ഹിറ്റ് 'നായകന്‍' തിയറ്ററുകളില്‍ വീണ്ടുമെത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷമാക്കി.
/filters:format(webp)/sathyam/media/media_files/2025/10/30/nayakan-3-2025-10-30-20-55-24.jpg)
ചിത്രത്തിന്റെ റീ റിലീസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കമല്‍ഹാസന്റെ 71 പിറന്നാള്‍ (നവംബര്‍-7) ദിനത്തിലായിരുന്നു റീ റിലീസ്. വേള്‍ഡ് വൈഡ് റീ റിലീസ് ആയിരുന്നു അണിയറക്കാര്‍ നടത്തിയത്. ലോകമെമ്പാടും 450 സ്‌ക്രീനുകളിലാണ് 'നായകന്‍' റീ റിലീസ് ചെയ്തത്. കേരളത്തില്‍ 45 തിയറ്ററുകളില്‍ ചിത്രമെത്തി. അവേശത്തോടൊണ് മലയാളി പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തത്.
4കെ റീമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ശരണ്യ, നാസര്‍, ജനകരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നവരാണ്.
1987ല്‍ പുറത്തിറങ്ങിയ 'നായകന്‍' തമിഴ് സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി നായകന്‍ കണക്കാക്കപ്പെടുന്നു. ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങളും സിനിമയുടെ ജനപ്രീതിക്കു കാരണമായി.
/filters:format(webp)/sathyam/media/media_files/2025/10/30/nayakan-4-2025-10-30-20-55-43.jpg)
മുംബൈയിലെ അധോലോക നായകന്‍ വേലു നായ്ക്കരുടെ കഥയാണ് 'നായകന്‍'. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരമുള്‍പ്പടെ ഏറെ നിരൂപക പ്രശംസ ലഭിച്ച വേലു നായ്ക്കര്‍ കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി കണക്കാക്കുന്നു.
സുജാത ഫിലിംസ്-മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസന്‍, ജി. വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us