കല്യാണിയെ വീഴ്ത്തി ഋഷഭ്; ഒടിടിയിൽ ലോകയെ മറികടന്ന് കാന്താര, നാലാം സ്ഥാനത്ത് ധനുഷിന്‍റെ ഇഡ്ഡലി കടൈ

author-image
ഫിലിം ഡസ്ക്
New Update
lokah kantara

ഒടിടിയിലും സർകാല റെക്കോർഡുമായി കുതിക്കുകയാണ് ഋഷഭ് ഷെട്ടി ചിത്രം കാന്താര. ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഒന്പതു വ​രെ​യു​ള്ള സ്ട്രീമിങ് ദിനങ്ങളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയത് ബിഗ് ബജറ്റ് ബ്രഹ്മാണ്ഡചിത്രം കാന്താരയാണ്. 

Advertisment

kanthara

ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുന്ന കാന്താരയ്ക്ക് 4.1 മി​ല്യ​ൺ കാഴ്ചക്കാരാണുണ്ടായത്. ഓ​ർ​മാ​ക്സ് മീ​ഡി​യ ആ​ണ് ​ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​ത്. അതേസമയം, ക​ഴി​ഞ്ഞ വാ​രം ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു ഋഷഭ് ഷെട്ടി ചിത്രം. 

ഒ​ക്ടോ​ബ​ർ രണ്ടിന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം 800 കോടിയിലേറെ തിയറ്റർ കളക്ഷനാണ് നേടിയത്. ഈ ​വ​ർ​ഷം ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ വി​ക്കി കൗ​ശ​ൽ ചി​ത്രം 'ഛാവ​യു​ടെ' ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡും കാന്താര വീഴ്ത്തി. 

മ​ല​യാ​ള​സിനിമയിൽ പിറന്ന സർവകാല ഹിറ്റ് ലോകയാണ് രണ്ടാം സ്ഥാനത്തെന്നും ഓർമാക്സ് റിപ്പോർട്ട് ചെയ്യുന്നു. ക​ഴി​ഞ്ഞ വാ​രം ഒ​ന്നാം സ്ഥാ​ന​ത്തുണ്ടായിരുന്ന കല്യാണി ചിത്രം നാ​ല് മി​ല്യ​ൺ  വ്യൂ​സ് നേടി. 

lokah chandra

ആ​ഗോ​ള​ത​ല​ത്തി​ൽ 300 കോ​ടി​യിലേറെ നേടുകയും നിരവധി റെക്കോർഡുകൾ ഭേദിച്ചുമാണ് ലോകയുടെ മുന്നേറ്റം. ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ഒ​ക്ടോ​ബ​ർ 31 മു​ത​ൽ സ്ട്രീ​മി​ങ് ആ​രം​ഭി​ച്ച ലോക അ​ഞ്ച് ഭാ​ഗ​ങ്ങ​ൾ ഉ​ള്ള ബിഗ് ബജറ്റ് ഫാന്‍റ​സി സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്‌​സി​ലെ ആ​ദ്യ ഭാ​ഗ​മാണ്. 

കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവരെക്കൂടാതെ ച​ന്തു സ​ലിം​കു​മാ​ർ, അ​രു​ൺ കു​ര്യ​ൻ, ശ​ര​ത് സ​ഭ, നി​ഷാ​ന്ത് സാ​ഗ​ർ, വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ടോ​വി​നോ തോ​മ​സ്, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രു​ടെ മാസ് അതിഥി വേഷവും പ്രേക്ഷകർ ആഘോഷിച്ചു. 

mirai

മൂ​ന്നാം സ്ഥാ​നം തെ​ലു​ങ്ക് ചി​ത്രം മി​റൈ-യ്ക്കാണ്. 3.1 മി​ല്യ​ൺ വ്യൂ​സ് ഈ ​ആഴ്ച നേ​ടി. ജി​യോ​ഹോ​ട്ട്സ്റ്റാ​റി​ലാ​ണ്  സ്ട്രീമിങ് തുടരുന്നത്. ആഭ്യന്തര തിയറ്ററുകളിൽനിന്ന് 91 കോ​ടി നേ​ടി​യ മിറൈ ആ​ഗോ​ള ത​ല​ത്തി​ൽ 150 കോടിയിലേറെ കരസ്ഥമാക്കി. മ​ല​യാ​ളി താ​രം ജ​യ​റാ​മും സി​നി​മ​യി​ൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

idali kadai

തെന്നിന്ത്യൻ സൂപ്പർതാരം ധ​നു​ഷ് നാ​യ​ക​നാ​യ ഇ​ഡ്ഡലി ക​ടൈ ആ​ണ് നാ​ലാം സ്ഥാ​ന​ത്തു​ള്ള ചി​ത്രം. നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് തുടരുന്ന ചിത്രം 2.4 മി​ല്യ​ൺ വ്യൂ​സ് നേടി. 

ത​മി​ഴ്നാ​ട് ഉൾനാടൻ ഗ്രാമത്തിലെ ഇഡ്ഡലി കടയും അതുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിന്‍റെ കഥയുമാണ് ചിത്രം പറ‍യുന്നത്. ധ​നു​ഷി​നൊപ്പം നി​ത്യാ​മേ​നോ​ൻ, സ​ത്യ രാ​ജ്, സ​മു​ദ്ര​ക്ക​നി, പാ​ർ​ഥി​പ​ൻ, അ​രു​ൺ വി​ജ​യ്, ശാ​ലി​നി പാ​ണ്ഡെ, രാ​ജ് കി​ര​ൺ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment