ഗോകുൽ സുരേഷ് നായകനാകുന്ന "അമ്പലമുക്കിലെ വിശേഷങ്ങള്‍" ഡിസംബർ 5 ന് തിയേറ്ററുകളിലേക്ക്

author-image
ഫിലിം ഡസ്ക്
New Update
ambalamukkile visheshangal

ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’. ഡിസംബർ 5 ന് തിയേറ്ററുകളിലേക്കെത്തും. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Advertisment

ഗോകുൽ സുരേഷ്, ലാൽ, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ambalamukkile visheshangal-2

ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജ്, അരുൾ ദേവ് എന്നിവര്‍ സംഗീതസംവിധാനം നിർവഹിക്കുന്നു.

അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ: ഉമേഷ് കൃഷ്ണൻ, കൊ പ്രൊഡ്യൂസർ: മുരളി ചന്ദ്, എക്സികുട്ടിവ് പ്രൊഡ്യൂസർ: ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം: മനീഷ് ഭാർഗവൻ.

ഗാന രചന: പി. ടി. ബിനു, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ,കലാസംവിധാനം: നാഥൻ,പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, മേക്കപ്പ്: പ്രദീപ് രംഗൻ, പി ആർ ഓ: പ്രതീഷ് ശേഖർ, സ്റ്റിൽസ്: ക്ലിന്റ് ബേബി, ഡിസൈൻ: സാൻസൺ ആഡ്സ്.രാജ്. സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

Advertisment