ഖോസ്‌ല കാ ഘോസ്‌ല നടൻ പർവിൻ ദബാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്, അപകടം നടന്നത് ഇന്ന് പുലർച്ചെ

author-image
മൂവി ഡസ്ക്
New Update
actoreeeeeeeeeeee

വാഹനാപകടത്തിൽ നടൻ പർവിൻ ദബാസിന് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പർവിനെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് താരം.

Advertisment

മൈ നെയിം ഈസ് ഖാൻ, രാഗിണി എംഎംഎസ്2, ഖോസ്‌ല കാ ഘോസ്‌ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് പർവീൻ ദബാസ്. പ്രോ പഞ്ച ലീഗിന്റെ സഹസ്ഥാപകൻ കൂടിയാണ് താരം. പർവിന്റെ ആരോഗ്യസ്ഥിതി ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രോ പഞ്ച ലീഗിന്റെ പ്രതിനിധികൾ പറഞ്ഞു.

2020 ഫെബ്രുവരിയിൽ, കിരൺ റിജിജുവും ഒളിമ്പിക് ബോക്‌സിംഗ് താരം വിജേന്ദർ സിംഗും ചേർന്നാണ് പ്രോ പഞ്ച ലീഗിന് തുടക്കമിട്ടത്. ദേശീയ അവാർഡ് നേടിയ ‘ഖോസ്ല കാ ഘോസ്ല’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പർവിൻ ദബാസ് ശ്രദ്ധേയനായത്. അടുത്തിടെ ‘മെയ്ഡ് ഇൻ ഹെവൻ’ എന്ന പ്രൈം വീഡിയോ സീരീസിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisment