അച്ഛന് കുഴപ്പമൊന്നുമില്ല, സുഖം പ്രാപിച്ചുവരുന്നു; നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകളെ തള്ളി മകൾ ഇഷ ഡിയോൾ

അച്ഛന് കുഴപ്പമൊന്നുമില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

New Update
Untitled

മുംബൈ: ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചുവെന്ന വാര്‍ത്തകളെ തള്ളി മകള്‍ ഇഷ ഡിയോള്‍. മാധ്യമങ്ങള്‍ തിടുക്കം കാട്ടി തെറ്റായ വര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഇഷ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ പറഞ്ഞു. 

Advertisment

അച്ഛന് കുഴപ്പമൊന്നുമില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അച്ഛന്‍ പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായുള്ള എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ഇഷ അറിയിച്ചു. 


ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചതായി ഇന്നു രാവിലെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Advertisment