Advertisment

മികച്ച സംവിധായകൻ, നടൻ, സഹനടൻ; ഗോൾഡൻ ഗ്ലോബ്സിൽ പ്രധാന പുരസ്കാരങ്ങൾ ഓപ്പൻഹെയ്മറിന്

New Update
golden

ഡല്‍ഹി; ഇക്കൊല്ലത്തെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങളിൽ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹെയ്മറിന് മികച്ച നേട്ടങ്ങൾ. മികച്ച സംവിധായകൻ, മികച്ച ചിത്രം, നടൻ, സഹനടൻ, ഒറിജിനൽ സ്കോർ എന്നീ പുരസ്കാരങ്ങളൊക്കെ ഓപ്പൻഹെയ്മർ സ്വന്തമാക്കി. പുരസ്കാര വിതരണച്ചടങ്ങ് പുരോഗമിക്കുകയാണ്.

Advertisment

പല പ്രവചനങ്ങളും കാറ്റിൽ പറത്തിയാണ് അണുബോംബിൻ്റെ പിതാവ് റോബർട്ട് ഓപ്പൻഹെയ്മറുടെ ജീവിതം പറഞ്ഞ ‘ഓപ്പൻഹെയ്മർ’ പ്രധാന പുരസ്കാരങ്ങളൊക്കെ സ്വന്തമാക്കിയത്. വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിന് ഇതുവരെ ഒരു പുരസ്കാരമാണ് ലഭിച്ചത്.

ഡ്രാമ സിനിമയിലെ മികച്ച നടിയായി സിനിമയിലെ അഭിനയത്തിന് ലിലി ഗ്ലാഡ്സ്റ്റൺ പുരസ്കാരം നേടി. മാർവൽ സിനിമാപരമ്പരയിൽ, അനിമേഷൻ സിനിമയുടെ അനന്തസാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ച സ്പൈഡർമാൻ അക്രോസ് ദ സ്പൈഡർവേഴ്സിന് പുരസ്കാരങ്ങൾ ലഭിച്ചില്ല.

ഓപ്പൻഹെയ്മറാണ് ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രം. ഓപ്പൻഹെയ്മറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. ഓപ്പൻഹെയ്മറുടെ വേഷത്തിലെത്തിയ കിലിയൻ മർഫി മികച്ച നടനായും ലൂയിസ് സ്ട്രോസ് ആയി അഭിനയിച്ച റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു.

ചിത്രത്തിലൂടെത്തന്നെ ലുഡ്വിഗ് ഗൊരാൻസനാണ് ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം. മാർഗോട്ട് റോബി പ്രധാനവേഷത്തിലെത്തിയ ബാർബിയ്ക്ക് ഇതുവരെ രണ്ട് പുരസ്കാരമാണ് ലഭിച്ചത്. ‘സിനിമാറ്റിക് ആൻഡ് ബോക്സ് ഓഫീസ് അച്ചീവ്മെൻ്റ് അവാർഡും ബില്ലി എല്ലിഷിൻ്റെ ‘വാട്ട് വാസ് ഐ മെയ്ഡ് ഫോർ’ എന്ന പാട്ടിന് ഒറിജിനൽ സോങ് പുരസ്കാരവും.

‘പുവർ തിങ്സ്’ എന്ന ചിത്രത്തിലെ ബെല്ല ബാക്സ്റ്റർ എന്ന റോളിലൂടെ എമ്മ സ്റ്റോൺ കോമഡി സിനിമയിലെ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. ‘ദി ബോയ് ആൻഡ് ദി ഹെറോൺ’ ആണ് മികച്ച അനിമേഷൻ ചിത്രം.

Advertisment