സംവിധായകന്‍ ഗുരുപ്രസാദിന്റെ മരണം, പിന്നില്‍ കടക്കെണിയെന്ന് സൂചന, മരിച്ചിട്ട് ഏതാനും ദിവസങ്ങളായെന്ന് വിലയിരുത്തല്‍, അന്വേഷണം

കന്നഡ സംവിധായകന്‍ ഗുരുപ്രസാദ് ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് സൂചന

New Update
guruprasad

ബെംഗളൂരു: പ്രമുഖ കന്നഡ സംവിധായകന്‍ ഗുരുപ്രസാദ് (52) ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് സൂചന. ഇദ്ദേഹം സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വന്‍തോതില്‍ കടബാധ്യതയുണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

മാതാ, എഡേലു മഞ്ജുനാഥ, ഡയറക്‌ടേഴ്‌സ് സ്‌പെഷ്യൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. ബെംഗളൂരുവിലെ മദനായകനഹള്ളിയിലുള്ള അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്പാര്‍ട്ട്‌മെന്റില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് അകത്തുകടന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ചിട്ട് കുറച്ച് ദിവസങ്ങളായെന്ന് പൊലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment